Alappuzha

സ്‌കൂള്‍ അപകടഭീഷണിയിലെന്ന് വിദ്യാര്‍ഥികളുടെ കത്ത്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

സ്‌കൂള്‍ അപകടഭീഷണിയിലെന്ന് വിദ്യാര്‍ഥികളുടെ കത്ത്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
X

ആലപ്പുഴ: വെള്ളപ്പൊക്കം മൂലം സ്‌കൂള്‍ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളും അധ്യാപകരും നല്‍കിയ പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കുട്ടനാട്ടിലെ കൈനകരി എസ്എന്‍ഡിപി സ്‌കൂളിലെ 200 ഓളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ശക്തമായ മഴ ഒന്നരമാസമായി തുടരുന്ന സാഹചര്യത്തില്‍ 20 ഓളം ക്ലാസ് മുറിയില്‍ വെള്ളം കയറിയതായും കംപ്യൂട്ടര്‍ ലാബും ലൈബ്രറിയും പ്രവര്‍ത്തിക്കുന്നത് ശേഷിക്കുന്ന നാലു ക്ലാസ് മുറികളിലാണെന്നും കത്തില്‍ പറയുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി





Next Story

RELATED STORIES

Share it