കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം കൈമാറി

ആലപ്പുഴ: കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ആനുകൂല്യ വിതരണത്തിന് തുടക്കമായി. ദേശീയതലത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച് സലാം എംഎല്‍എ ധനസഹായ വിതരണം നിര്‍വഹിച്ചു. ജില്ലയില്‍ എട്ട് കുട്ടികള്‍ക്കാണ് ധനസഹായം നല്‍കിയത്. പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഏട്ടുകുട്ടികള്‍ക്കായി ആകെ 67,35,270 രൂപ അനുവദിച്ചു.
18 വയസുവരെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി നിശ്ചിത തുക സാമ്പത്തിക സഹായമായി നല്‍കുകയും 23 വയസ് തികയുമ്പോള്‍ 10 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും വിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിച്ചു. സി ഡബ്ല്യുസി ചെയര്‍പേഴ്‌സന്‍ അഡ്വ.ജലജ ചന്ദ്രന്‍, പോസ്റ്റല്‍ സൂപ്രണ്ട് സ്മിത സാഗര്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ ടി വി മിനിമോള്‍, ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ അജി ജേക്കബ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
അവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല് ഹിലാല് ഉടമകള് പാരിസില്
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്സരം തോല്വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള് തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMT