വിദേശത്ത് യുവതിയുടെ ദുരൂഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് മാതാവ്

മാവേലിക്കര, തെക്കേക്കര, പള്ളിക്കല്‍ കിഴക്കേകര മുറി മുവേല്‍ ഹോമില്‍ മറിയാമ്മയാണ് മകള്‍ പ്രിയങ്കാ പൊന്നച്ചന്‍ (30) മരിച്ചത് ബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയത്.

വിദേശത്ത് യുവതിയുടെ ദുരൂഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് മാതാവ്

ചെങ്ങന്നൂര്‍: ഭര്‍ത്താവിന് ഒപ്പം വര്‍ഷങ്ങളായി വിദേശത്ത് കഴിഞ്ഞ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടന്ന് ആരോപിച്ചാണ് മാതാവ് പരാതിയുമായി രംഗത്ത്. മാവേലിക്കര, തെക്കേക്കര, പള്ളിക്കല്‍ കിഴക്കേകര മുറി മുവേല്‍ ഹോമില്‍ മറിയാമ്മയാണ് മകള്‍ പ്രിയങ്കാ പൊന്നച്ചന്‍ (30) മരിച്ചത് ബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയത്.

പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ജില്ല പോലിസ് മേധാവിയോട് ആവശ്യപ്പെട്ടതിന്‍ പ്രകാരം ചെങ്ങന്നൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവായ ചെങ്ങന്നൂര്‍ കാരയ്ക്കാട് സിത്താര വീട്ടില്‍ പ്രിന്‍സ് എബ്രഹാമിന്റെ കൂടെ ആറ് വര്‍ഷമായി ബഹറയ്‌നില്‍ താമസിച്ചു വരികയായിരുന്നു. നാല് വയസുള്ള മകനും ഇവര്‍ക്കൊപ്പമുണ്ട്.

ഈ മാസം 7നാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മേല്‍നടപടി സ്വീകരിച്ച് നാട്ടിലേക്ക് എത്തിച്ച മൃതദേഹം രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിയതോടെയാണ് മാതാവും ബന്ധുക്കളും മരണത്തില്‍ ദുരൂഹതയുണ്ടന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇതോടെ മൃതദേഹം അടക്കം ചെയ്യാന്‍ കഴിയാതെ മണിക്കുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ ചെങ്ങന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോലിസ് സര്‍ജന്‍ മൃതദ്ദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് ചെങ്ങന്നൂര്‍ സിഐ സുധി ലാല്‍ പറഞ്ഞു.

RELATED STORIES

Share it
Top