Alappuzha

കെ എസ് ഷാന്റെ വീട് ആലപ്പുഴ എംഎല്‍എ ചിത്തരഞ്ജന്‍ സന്ദര്‍ശിച്ചു

കെ എസ് ഷാന്റെ വീട് ആലപ്പുഴ എംഎല്‍എ ചിത്തരഞ്ജന്‍ സന്ദര്‍ശിച്ചു
X

ആലപ്പുഴ: ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ വീട് ആലപ്പുഴ എംഎല്‍എ ചിത്തരഞ്ജന്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് എംഎല്‍എ ഷാന്റെ വസതിയിലെത്തി കുടുംബത്തെ കണ്ടത്. ഷാന്റെ മരണവിവരമറിഞ്ഞ് നിരവധി പ്രവര്‍ത്തകരാണ് വസതിയിലേക്ക് ഇന്നലെ രാത്രി മുതല്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കെ എസ് ഷാനെ കാറിലെത്തിയ ആര്‍എസ്എസ് സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് അഞ്ചംഗ സംഘമാണ് കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് വ്യക്തമാണ്.

Next Story

RELATED STORIES

Share it