കര്‍ഷകര്‍ മോദിയെ താഴെയിറക്കും: പി സി വിഷ്ണുനാഥ്

കേരളകോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി നയിക്കുന്ന കേരളയാത്രയുടെ ചെങ്ങന്നൂരിലെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ മോദിയെ താഴെയിറക്കും: പി സി വിഷ്ണുനാഥ്

ചെങ്ങന്നൂര്‍: ഇന്ത്യയിലെ കര്‍ഷകരുടെ പ്രതികരണമായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെ ഇറക്കുകയെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് പറഞ്ഞു. കേരളകോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി നയിക്കുന്ന കേരളയാത്രയുടെ ചെങ്ങന്നൂരിലെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാസ്ഥാപനങ്ങള്‍ ഇത്രയേറെ വെല്ലുവിളികള്‍ നേരിട്ട സംഭവങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

മോദി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലെ മതേതരത്വം പരിപൂര്‍ണമായി തകരുമെന്നും മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ ഹനിക്കപ്പെടുമെന്നും സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ജാഥ ക്യാപ്റ്റന്‍ ജോസ് കെ മാണി എംപി പറഞ്ഞു. മാര്‍ക്കറ്റ് റോഡില്‍ ചേര്‍ന്ന സമ്മേളനത്തിന് ജേക്കബ് തോമസ് അരികുപുറം അധ്യക്ഷത വഹിച്ചു. മുന്‍ എംപി ജോയി ഏബ്രാഹാം, റോഷിനി അഗസ്റ്റിന്‍ എംഎല്‍എ, ജില്ലാ പ്രസിഡന്റ് വി സി ഫ്രാന്‍സിസ്, കോണ്‍ഗ്രസ് നേതാക്കന്മാരായ അഡ്വ ഡി വിജയകുമാര്‍, കെ എന്‍ വിശ്വനാഥന്‍, എബി കുര്യാക്കേസ്, കേരളകോണ്‍ഗ്രസ് നേതാക്കനമാരായ അഡ്വ. തോമസ് എം മാത്തുണ്ണി, ടൈറ്റസ് ജി വാണിയപുരയ്ക്കല്‍, അഡ്വ. ജോബ് മൈക്കിള്‍, സതീഷ് ചെന്നിത്തല, അഡ്വ. മുഹമ്മദ് ഇക്ബാല്‍, ജൂണി കുതിരവട്ടം, പ്രമോദ് നാരായണന്‍, വത്സമ്മ ഏബ്രാഹാം, പ്രൊഫ.ഏലിക്കുട്ടി കുര്യാക്കോസ്, എന്‍ സത്യന്‍, തോമസ് കുറ്റിശ്ശേരി സംബന്ധിച്ചു.

MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top