Music

ആവേശം വിതറി കാഞ്ഞൂര്‍ നാട്ടു പൊലിമയുടെ നാടന്‍ പാട്ട്

നാടന്‍ വാദ്യങ്ങളുടെ അകമ്പടിയില്‍ കലാകാരന്‍മാര്‍ ആടിപ്പാടിയപ്പോള്‍ കാണികളും ഒപ്പം ചുവടു വച്ചു. നാടന്‍ പാട്ട് പ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ പുതിയൊരു അനുഭവം കൈമാറിയാണ് പാട്ടുകള്‍ അവസാനിച്ചത്

ആവേശം വിതറി കാഞ്ഞൂര്‍ നാട്ടു പൊലിമയുടെ നാടന്‍ പാട്ട്
X

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ആവേശം നിറച്ച് കാഞ്ഞൂര്‍ നാട്ടു പൊലിമയുടെ നാടന്‍ പാട്ടും. നാടന്‍ വാദ്യങ്ങളുടെ അകമ്പടിയില്‍ കലാകാരന്‍മാര്‍ ആടിപ്പാടിയപ്പോള്‍ കാണികളും ഒപ്പം ചുവടു വച്ചു. നാടന്‍ പാട്ട് പ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ പുതിയൊരു അനുഭവം കൈമാറിയാണ് പാട്ടുകള്‍ അവസാനിച്ചത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും നോര്‍ത്ത് അടുവാശ്ശേരി ഗ്രാമീണ വായനശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

വായനശാല അങ്കണത്തില്‍ നടന്ന പരിപാടിയില്‍ നാടന്‍ പാട്ട് സംഘത്തിലെ 11 കലാകാരന്മാരാണ് പാട്ടുകള്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ തനതായ വാമൊഴി പാട്ടുകളും നാടന്‍ പാട്ടുകളും സംഘം അവതരിപ്പിച്ചു. നാടന്‍ വാദ്യങ്ങളായ മരം, തുടി, ചെണ്ട, വീക്ക്, തകില്‍, വടിച്ചിലമ്പ്, കുഴല്‍, ഇലത്താളം, ഥവില്‍ , മണ്‍തറെ തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ഗാനങ്ങള്‍ പാടിയത്. 18 വര്‍ഷമായി നാടന്‍ പാട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് കാഞ്ഞൂര്‍ നാട്ടു പൊലിമ.ഇരുപതോളം കലാകാരന്മാരാണ് സംഘത്തിലുള്ളത്.

ഇതിനകം 3000 വേദികളില്‍ സംഘം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ യുവജനോത്സവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ കലാകാരന്മാരും നാട്ടു പൊലിമയില്‍ പ്രവര്‍ത്തിക്കുന്നു. പ്രശാന്ത് പങ്കനാണ് ടീം കോഡിനേറ്റര്‍. പാട്ടുകാരായ ജി കെ മണി, മഹേഷ് വിക്രമന്‍, ആഷിക് അനില്‍കുമാര്‍, സി പി സുധീപ് , അഖില്‍ രാജ്, അഭിനന്ദ്, അക്ഷയ് അനില്‍കുമാര്‍, ടി എ വിനോജ്, നന്ദു ഷിബു , രാഹുല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it