മീ ടൂ വെളിപ്പെടുത്തലോടെ തമിഴകം തഴഞ്ഞു; എ ആര്‍ റഹ്്മാന്റെ സംഗീതത്തില്‍ ചിന്മയി മലയാളത്തില്‍ പാടും

മീ ടൂ വെളിപ്പെടുത്തലോടെ തമിഴകം തഴഞ്ഞു; എ ആര്‍ റഹ്്മാന്റെ സംഗീതത്തില്‍ ചിന്മയി മലയാളത്തില്‍ പാടും

കോഴിക്കോട്: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ മീ ടൂ വെളിപ്പെടുത്തലിന് ശേഷം തമിഴകം തഴഞ്ഞ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി മലയാളത്തില്‍ പാടുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിലാണ് ചിന്മയി പാടുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. മാസത്തില്‍ 15 പാട്ടുകള്‍ വരേ പാടിയിരുന്ന ചിന്മയിക്ക് മീ ടൂ വെളിപ്പെടുത്തലോടെ അവസരങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ്. 96 എന്ന സിനിമയിലെ 'കാതലേ' എന്ന് തുടങ്ങുന്ന ഗാനവും പാടിയത് ചിന്മയിയാണ്. ഈ സിനിമയില്‍ തൃഷയ്ക്ക് ശബ്ദം കൊടുത്തതും ചിന്മയിയാണ്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'ഒരു ദൈവം തന്ത പൂവേ' ഉള്‍പ്പെടെ നിരവധി പാട്ടുകള്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ ചിന്മയി ആലപിച്ചിട്ടുണ്ട്.


വൈരമുത്തുവിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ഡബ്ബിങ് അസോസിയേഷനില്‍ നിന്ന് ചിന്മയിയെ പുറത്താക്കിയിരുന്നു. ഇതിനകം കരാറില്‍ ഏര്‍പ്പെട്ട രണ്ട് സിനിമകളുടെ ഡബ്ബിങില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ചിന്മയി പറഞ്ഞു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് ചിന്മയിക്ക് അവസരങ്ങള്‍ ഇല്ലാതായത്. കൂടെയുള്ളവരെ പറഞ്ഞയച്ച് തന്നോടും അമ്മയോടും മാത്രം നില്‍ക്കാന്‍ പറഞ്ഞ സംഘാടകര്‍ വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാന്‍ പറഞ്ഞു. 'സഹകരിക്കണം' എന്നായിരുന്നു ആവശ്യം. എന്തിന് സഹകരിക്കണം എന്ന് തിരിച്ചുചോദിച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. അവരുടെ ആവശ്യം നിരാകരിച്ചതോടെ നിങ്ങളുടെ കരിയര്‍ ഇതോടെ തീരും എന്നായിരുന്നു ഭീഷണിയെന്നും ചിന്മയി വെളിപ്പെടുത്തുകയുണ്ടായി.
APH

APH

Our Contributor help bring you the latest article around you


RELATED STORIES

Share it
Top