Movies

പീരിയോഡിക്കല്‍ ത്രില്ലര്‍ 'ജയിലര്‍' ;ടൈറ്റില്‍ ലോഞ്ച് നടന്നു

ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിക്കുന്ന ജയിലര്‍ സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്നു.പളനിയില്‍ പടു കൂറ്റന്‍ സെറ്റ് ഇട്ടാണ് വന്‍ ബഡ്ജറ്റില്‍ ഈ ചിത്രം പൂര്‍ത്തീകരിച്ചത്.1956-57 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്

പീരിയോഡിക്കല്‍ ത്രില്ലര്‍ ജയിലര്‍ ;ടൈറ്റില്‍ ലോഞ്ച് നടന്നു
X

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അഭിനിയിക്കുന്ന പിരിയോഡിക്കല്‍ ത്രില്ലര്‍ 'ജയിലര്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിക്കുന്ന ജയിലര്‍ സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്നു.പളനിയില്‍ പടു കൂറ്റന്‍ സെറ്റ് ഇട്ടാണ് വന്‍ ബഡ്ജറ്റില്‍ ഈ ചിത്രം പൂര്‍ത്തീകരിച്ചത്.1956-57 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്... അഞ്ചു കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവില്‍ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ അഭിനയിക്കുന്നത്.

ദിവ്യാപിള്ള നായികയായി എത്തുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്‍, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ് (തമിഴ് ),ബി കെ ബൈജു ,ശശാങ്കന്‍, ടിജൂ മാത്യു , ശാന്തകുമാരി, ആന്‍സി വിനീഷ, ബാല താരങ്ങള്‍ വാസുദേവ് സജീഷ് മരാര്‍, സൂര്യദേവ് സജീഷ് മാരാര്‍ എന്നിവര്‍ വേഷമിടുന്നു.ഛായാഗ്രഹകന്‍ മഹാദേവന്‍ തമ്പി, എഡിറ്റര്‍ ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ ബക്കര്‍, കോസ്റ്റ്യൂംസ് സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കമലാക്ഷന്‍ പയ്യന്നൂര്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആംബ്രോസ് വര്‍ഗീസ്, കൊറിയോഗ്രാഫി കുമാര്‍ ശാന്തി, ആക്ഷന്‍ പ്രഭു, സ്റ്റില്‍സ് ജാഫര്‍ എം, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.

Next Story

RELATED STORIES

Share it