Movies

ആടു ജീവിതത്തിലെ നജീബിന് പുതുജീവന്‍ നല്‍കിയ അരങ്ങത്തില്‍ കുഞ്ഞാക്ക ഇവിടെയുണ്ട്

ആടു ജീവിതത്തിലെ നജീബിന് പുതുജീവന്‍ നല്‍കിയ അരങ്ങത്തില്‍ കുഞ്ഞാക്ക ഇവിടെയുണ്ട്
X


തിരൂര്‍; ബെന്യാമിന്‍ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് നോവലിലെ ഇതിവൃത്തം. ഇതിലെ മിക്കവാറും കഥാപാത്രങ്ങള്‍ നമുക്കിടയില്‍ ജീവിച്ചിരിക്കുന്നവരാണ് എന്ന പ്രത്യേകതയും ഉണ്ട്. മുഖ്യ കഥാപാത്രമായ നജീബ് ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയാണ്. കഴിഞ്ഞ ദിവസം സിനിമ റിലീസായപ്പോള്‍ ബെന്യാമിന്റെ ക്ഷണം സ്വീകരിച്ച് നജീബ് സിനിമ പോയി കണ്ടിരുന്നു.


കഥയിലെ മറ്റൊരു കഥാപാത്രമാണ് തിരൂര്‍ പത്തംപാട് സ്വദേശിയായ അരങ്ങത്തില്‍ കുഞ്ഞോക്ക. മുപ്പത് കൊല്ലക്കാലം റിയാദില്‍ സാമൂഹിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിച്ച 65 പിന്നിട്ട കുഞ്ഞോക്ക നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. തണുത്തുറഞ്ഞ ഒരു പുലരിയിലാണ് നജീബ് മരുഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് റിയാദിലെ ബത്തയില്‍ എത്തിപ്പെടുന്നത്. ജഡ പിടിച്ച മുടിയും മുഷിഞ്ഞ വസ്ത്രവുമായി രക്ഷതേടി കയറി ചെന്നത് റിയാദ് ബത്തയിലെ യമനി ഗല്ലിയിലെ മലബാര്‍ റസ്റ്റോറന്റ് നടത്തുന്ന കുഞ്ഞോക്കാന്റെ മുന്നിലേക്കാണ്. അല്ലെങ്കിലും ഇത്തരക്കാര്‍ക്ക് എല്ലാവരും വഴി കാട്ടുക മലബാര്‍ ഹോട്ടലിലേക്കാണ് . അവിടെ കുഞ്ഞോക്കാനെ കണ്ടാല്‍ മതി എന്ന് പറഞ്ഞ് വിടും. അങ്ങിനെയാണ് നജീബ് അവിടെയെത്തുന്നത്. ആര് കണ്ടാലും ആട്ടിയകറ്റുന്ന സമനില തെറ്റിയ മുഷിഞ്ഞ മനുഷ്യക്കോലം. കുഞ്ഞോക്ക പേരും ഊരും ചോദിച്ച് അവ്യക്തമായ മറുപടിയായിരുന്നു. പക്ഷേ, ഒരു കാര്യം വ്യക്തമായി ആള് മലയാളിയാണ്. കഴിക്കാന്‍ ഭക്ഷണം കൊടുത്ത് റൂമില്‍ കൊണ്ടു പോയി കുളിപ്പിച്ച് വസ്ത്രം മാറിയപ്പോള്‍ ആളൊന്ന് ഉഷാറായി താന്‍ നേരിട്ട യാഥനകള്‍ ഒരു വിധം പറഞ്ഞൊപ്പിച്ച നജീബിനെ ഏതാനും ദിവസം റൂമില്‍ കൂടെ താമസിപ്പിച്ചു. അതിനിടക്ക് നാട്ടിലേക്ക് കയറ്റി വിടാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു.


നിയമാനുസൃതം കയറ്റി വിടാന്‍ സാധ്യമല്ലാത്തതിനാല്‍ പോലിസിന് പിടുത്തം കൊടുത്ത് പോകുകയേ മാര്‍ഗ്ഗമുള്ളൂ.. അങ്ങിനെയാണ് നജീബ് നാട്ടിലേക്ക് കയറി വരുന്നത്. നജീബിന് സാന്ത്വനം നല്‍കി പുതുജീവന്‍ നല്‍കിയ കുഞ്ഞുക്കാനെ തേടി ഈ നോവല്‍ എഴുതുന്നതിന്റെ ഭാഗമായി ഒരാള്‍ കുഞ്ഞോക്കാനെ തേടി വന്ന് വിവരങ്ങള്‍ തേടിയിരുന്നു. പക്ഷേ, അത് കഥാകൃത്ത് ബിന്യാമില്‍ ആണോ എന്ന് കുഞ്ഞോക്കാക്ക് അറിയില്ല. നീണ്ട വര്‍ഷം മലബാര്‍ റസ്റ്റോറന്റ് നടത്തിയ കുഞ്ഞോക്ക ഇതുപോലുള്ള ഒരുപാട് പേര്‍ക്ക് അത്താണിയായിട്ടുണ്ട്. അത് ഒന്നും ഓര്‍ത്തു വെക്കാറുമില്ല ഓര്‍ത്തെടുക്കാന്‍ കഴിയാറുമില്ല. എല്ലാവരും ഇങ്ങനെ വരുന്ന ആളുകളെ അകറ്റാനും അടു പ്പിക്കാതിരിക്കാനും ശ്രമിക്കുമ്പോള്‍ അവരെയല്ലാം കൂട്ടിപ്പിടിച്ച് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്ന ഒരു അത്താണിയായിരുന്നു കുഞ്ഞോക്ക.


റിയാദിലെ ബത്തയില്‍ ഇത്തരം നിരവധി കേസുകള്‍ നേരിട്ടുള്ള കുഞ്ഞോക്ക അതിലൊന്നു മാത്രമാണ് നജീബ് എന്ന് പറയുന്നു. ഹോട്ടലിലെ തിരക്കേറിയ ജോലിക്കിടയിലും ഇത്തരം ഇടപെടലുകളുടെ നിരവധി ഉദാഹരണങ്ങള്‍ പറയാനുണ്ട് .സുലൈമാനിയില്‍ പത്ര സ്ഥാപനത്തില്‍ പാക്കിസ്ഥാനിയുമായി തിരൂര്‍ ഹംസ അടിപിടി കൂടിയപ്പോള്‍ മധ്യസ്ഥം വഹിക്കാന്‍ ഓടിയെത്തിയതും കുഞ്ഞാക്കായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടില്‍ സ്വസ്ഥ ജീവിതം നയിക്കുകയാണ് മൂന്ന് മക്കളുടെ പിതാവായ കുഞ്ഞാക്ക.


Next Story

RELATED STORIES

Share it