പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊച്ചിയില്‍ ഇന്ന് തുടക്കം

കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍ഐഎഫ്എഫ്‌കെ) യ്ക്ക് വെള്ളിയാഴ്ച തിരശ്ശീല ഉയരും. രാവിലെ ഒമ്പതിന് സരിത തിയറ്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മേളയ്ക്ക് തിരിതെളിക്കും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ടി ജെ വിനോദ് എംഎല്‍എ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്കും കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശനവും നടത്തും.
സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും. സരിത, സവിത, കവിത തിയറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധേയമായ 70 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സുവര്‍ണചകോരം ലഭിച്ച ക്ലാരാ സോള, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്നു പുരസ്‌കാരങ്ങള്‍ ലഭിച്ച കൂ ഴങ്കല്‍, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ ആവാസവ്യൂഹം, നിഷിദ്ധോ, കുമ്മാട്ടിയുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
അധ്യാപികയുടെ ജീവിത പോരാട്ടത്തിന്റെ കഥ പറയുന്ന ചടങ്ങിനുശേഷം ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ 'രഹന മറിയം നൂര്‍' ആണ് ഉദ്ഘാടനചിത്രം. മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും 'ചെമ്മീനി'ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്‌സിബിഷനുകളും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവ ഉണ്ടായിരിക്കും.
RELATED STORIES
മാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMT