Documentary

വിഴിഞ്ഞവും കണ്ണീര്‍ തീരങ്ങളും; ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

കെസിബിസി യുടെ ആസ്ഥാനമായ കൊച്ചി പി ഒ സി യില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ഡോക്യൂമെന്റ്ററിയുടെ പ്രകാശനം നിര്‍വ്വഹിച്ചു

വിഴിഞ്ഞവും കണ്ണീര്‍ തീരങ്ങളും; ഡോക്യൂമെന്ററി പ്രകാശനം ചെയ്തു
X

കൊച്ചി: വിഴിഞ്ഞം അദാനി തുറമുഖം തിരുവനന്തപുരത്തെ തീരങ്ങളില്‍ വിതയ്ക്കുന്ന നാശത്തിന്റെയുംതീരദേശ ജനതയുടെ ജീവിതം തകര്‍ത്തെറിയുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചളുടെയും വെളിപ്പെടുത്തലുമായിവിഴിഞ്ഞവും കണ്ണീര്‍ത്തീരങ്ങളും എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു.കെസിബിസി യുടെ ആസ്ഥാനമായ കൊച്ചി പി ഒ സി യില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി ഡോക്യൂമെന്റ്ററിയുടെ പ്രകാശനം നിര്‍വ്വഹിച്ചു.

തീരപ്രദേശത്തെ ജനതയുടെയും ഗ്രാമങ്ങളുടെയും സങ്കടകരവും പരിതാപകാരവുമായ അവസ്ഥ യാഥാര്‍ഥ്യ ബോധത്തോടും സത്യസന്ധമായും അവതരിപ്പിക്കുന്നതില്‍ ഡോക്യൂമെന്റ്ററി നൂറു ശതമാനവും വിജയിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കെസിബിസി മീഡിയാ കമ്മീഷന്‍ സെക്രട്ടറിയും ഡോക്യൂമെന്റ്ററിയുടെ നിര്‍മ്മാതാവും ആയ ഫാ. ഡോ. സിബു ഇരിമ്പിനിക്കല്‍ ആമുഖ പ്രസംഗം നടത്തി.

വിഴിഞ്ഞം തുറമുഖത്തിന്റെയും തീരപ്രദേശങ്ങളുടെയും പച്ചയായ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന ആദ്യ ഡോക്യൂമെന്റ്ററിയാണ് 'വിഴിഞ്ഞവും കരയുന്ന തീരങ്ങളും' എന്ന് അദ്ദേഹം പറഞ്ഞു.കെസിബിസി ന്യൂസ് മാനേജിങ് എഡിറ്റര്‍ കൂടിയായ ജോമോന്‍ ജോ പരവേലില്‍ ആണ് ഡോക്യൂമെന്റ്ററി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അജിത് ശംഘുമുഖം കാമറയും, സുനീഷ് എന്‍ വി ചിത്ര സംയോജനവും, സ്റ്റീഫന്‍ ചാലക്കര വിവരണവും നല്‍കിയിരിക്കുന്ന ഡോക്യൂമെന്റ്ററിയുടെ ദൈര്‍ഘ്യം ഇരുപത് മിനിറ്റാണ്. കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും പി ഒ സി യിലെ സ്റ്റാഫും ആദ്യ പ്രദര്‍ശനത്തില്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it