Documentary

'വിസ്മയ തീരം' ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി

വിസ്മയ തീരം ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി
X

ബേക്കല്‍: കടലോരക്കാഴ്ചകളുടെ ദൃശ്യാവിഷ്‌കാരം 'വിസ്മയ തീരം' ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. സ്വിച്ച് ഓണ്‍ ബേക്കല്‍ കോട്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് മാങ്ങാട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പാലക്കുന്നില്‍ കുട്ടി, ബാബു പാണത്തൂര്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, സി കെ കണ്ണന്‍, മുജീവ് കളനാട്, അബ്ബാസ് പാക്യാര എന്നിവര്‍ സംസാരിച്ചു. ജില്ലാ ടൂറിസം മേഖല വികസിപ്പിക്കാനായി ബ്ലൂ മൂണ്‍ ക്രിയേഷന്റെ ബാനറിലാണ് 'വിസ്മയ തീരം' എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നത്.

ചരിത്രപ്രാധാന്യമുള്ള പുരാതനമായ കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ദേവാലയങ്ങളും ജില്ലയുടെ സംസ്‌കാരത്തിന്റെ മഹിമ വിളിച്ചോതുന്നു. കടലോരക്കാഴ്ചകള്‍ തൊട്ടറിഞ്ഞുകൊണ്ടുള്ള ദൃശ്യാവിഷ്‌കാരം ആധുനിക ഡിജിറ്റല്‍ സംവിധാനത്തോടുകൂടിയാണ് ചിത്രീകരിക്കുന്നത്. മൂസ പാലക്കുന്ന് നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റ് രചന അബ്ബാസാണ്. കാമറ: രാജന്‍ കാരിമൂല. എഡിറ്റിങ്: രാജേഷ് മാങ്ങാട്, വിജയരാജ്. ആര്‍ട്ട്: സുകുമാരന്‍ പള്ളം, ക്രിയേറ്റിങ് സപ്പോര്‍ട്ട്: അബ്ബാസ് പാക്യാര, അന്‍സാരി കെ മജീദ്. ലോജിസ്റ്റിക്: മുനീര്‍ തിരുവക്കോളി. അബ്ബാസ്, മൂസ പാലക്കുന്ന് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it