സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷങ്ങള്‍: മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും
BY sudheer10 Aug 2021 12:54 PM GMT

X
sudheer10 Aug 2021 12:54 PM GMT
തിരുവനന്തപുരം: സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരിക്കും നടന് ആദരവ് നല്‍കുകയെന്നും മന്ത്രി അറിയിച്ചു. 1971 ഓഗസ്റ്റ് ഏഴിനാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ റിലീസ് ചെയ്തത്. സിനിമയില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു നടന്‍ അവതരിപ്പിച്ചത്.
അതേസമയം, വണ്‍ എന്ന സന്തോഷ് വിശ്വനാഥ് ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്തിരുന്നു.
Next Story
RELATED STORIES
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTതൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍...
18 May 2022 5:39 PM GMTപി എം എ സലാമിന്റെ പ്രസ്താവന ക്രൂരം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന്...
18 May 2022 4:55 PM GMT'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT