ഒറിഗാമിയും കിറിഗാമിയും അറിയേണ്ടേ
മടക്കല്‍ എന്നര്‍ത്ഥമുള്ള ഒറു, കടലാസ് എന്നര്‍ത്ഥമുള്ള കാമി എന്നീ രണ്ടു ജപ്പാനീസ് വാക്കുകളില്‍ നിന്നാണ് ഒറിഗാമി എന്ന പദം സൃഷ്ടിച്ചത്.

കോഴിക്കോട്: കടലാസു കൊണ്ട് കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച കുട്ടിക്കാലത്തിന്റെ ഓര്‍മകളില്ലാത്തവരായി ആരുമുണ്ടാകില്ല. മഴവെളളത്തിലിറക്കിയ തോണി തന്നെയാകും ഒറിഗാമിയെ കുറിച്ചു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക. ഉയരത്തിലേക്ക് എറിയുമ്പോള്‍ പറന്നിറങ്ങുന്ന വിമാനവും കൈയ്യില്‍ പിടിച്ചു വീശുമ്പോള്‍ ഠേ എന്നു പൊട്ടുന്ന തോക്കും ഊതിയാല്‍ചാടുന്ന തവളയുമൊക്കെ നിര്‍മിച്ചത്, അതിനായി നോട്ടുപുസ്തകത്തിന്റെ നടുപ്പേജ് തന്നെ ചീന്തിയതിന് കിട്ടിയ അടിയുടെ ചൂട് , ഇതും ഒറിഗാമിയോടൊപ്പം മനസ്സിലെത്തുന്നുണ്ടായേക്കാം.

ലോകമെങ്ങും കുട്ടികളെ ആകര്‍ഷിക്കുന്ന വിനോദങ്ങളിലൊന്നാണ് ഒറിഗാമി. ജപ്പാനില്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വര്‍ഷിച്ചപ്പോള്‍ അതിന്റെ ഓര്‍മക്കായി നിര്‍മിക്കുന്ന സുഡോകു എന്ന കൊക്കിന്റെ രൂപം ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടതാണ്. ജപ്പാനിലാണ് ഒറിഗാമിയുടെ തുടക്കം എന്നാണ് കരുതപ്പെടുന്നത്. മടക്കല്‍ എന്നര്‍ത്ഥമുള്ള ഒറു, കടലാസ് എന്നര്‍ത്ഥമുള്ള കാമി എന്നീ രണ്ടു ജപ്പാനീസ് വാക്കുകളില്‍ നിന്നാണ് ഒറിഗാമി എന്ന പദം സൃഷ്ടിച്ചത്. ഒരു കടലാസ് മുറിക്കാതെയോ, ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങള്‍ വിവിധ ജ്യാമിതീയ രീതികളില്‍ മടക്കി മാത്രം സൃഷ്ടിക്കുക എന്നതാണ് ഈ കലാരൂപത്തിന്റെ അടിസ്ഥാനം. ജപ്പാനില്‍ കടലാസ് പ്രചാരത്തിലാകുന്നതിനു മുന്‍പു തന്നെ പേപ്പര്‍ നിര്‍മിക്കാനറിയാമായിരുന്ന ചൈനയിലാണ് ഒറിഗാമി ആരംഭിച്ചതെന്നും പറയുന്നുണ്ട്.

ഒറിഗാമിയുടെ ബന്ധുവാണ് കിറിഗാമി എന്നു പറയാം. ഇതില്‍ കടലാസ് മുറിച്ചാണ് രൂപങ്ങളുണ്ടാക്കുന്നത്. വിവിധയിനം പൂക്കളും നക്ഷത്രങ്ങളുമൊക്കെയാണ് കിറിഗാമിയില്‍ കൂടുതലും നിര്‍മിക്കുന്നത്. മുറിക്കുക എന്നര്‍ത്ഥമുള്ള ജാപ്പനീസ് പദമായ 'കാറു', കടലാസ്സ് എന്നര്‍ത്ഥമുള്ള ജാപ്പനീസ് പദമായ 'കാമി' ഇവ ചേര്‍ന്നാണ് കിറിഗാമി എന്ന വാക്കുണ്ടായത്. വാക്കുകളുടെ ഉല്‍ഭവം പരിശോധിച്ചാല്‍ കിറിഗാമിയുടെയും തുടക്കം ജപ്പാനിലാണെന്ന് ഉറപ്പിക്കാം.
ഒറിഗാമിയും കിറിഗാമിയും വിനോദം എന്നതിലുപരി പലരുടെയും ജീവിത മാര്‍ഗ്ഗം കൂടിയാണ്. കടലാസ് ഉപയോഗിച്ചു നിര്‍മിക്കുന്ന അലങ്കാര പുഷ്പ്പങ്ങളും, ക്രിസ്തുമസ് നക്ഷത്രങ്ങളും, പേപ്പറില്‍ നിര്‍മിക്കുന്ന ഷോപിങ് ബാഗുകളും ലക്ഷക്കണക്കിനു രൂപയുടെ കച്ചവടം നടക്കുന്ന നിര്‍മാണ, വ്യാപാര മേഖലകളാണ്.
RELATED STORIES
കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല്‍ മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്‍സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി
27 Jan 2023 4:02 PM GMTത്രിപുരയില്‍ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര്‍ സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍...
27 Jan 2023 3:27 PM GMT