ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴു തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഷാജി എന്‍ കരുണ്‍ ഒരുക്കിയ 'ഓള്' ആണ് അവസാന ചിത്രം. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴു തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ദേശാടനം (1996), കരുണം (1999), അടയാളങ്ങള്‍ (2007), ബയോസ്‌കോപ് (2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം നേടിയത്.

പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി ലളിതയുടെയും മകനാണ്. പുനലൂര്‍ എസ്എന്‍ കോളജില്‍ പഠിക്കുമ്പോള്‍ തന്നെ കാമറ കയ്യിലെടുത്ത രാധാകൃഷ്ണനെ സിനിമയില്‍ കൊണ്ടുവന്നത് എന്‍ എന്‍ ബാലകൃഷ്ണനാണ്. ഷാജി എന്‍ കരുണിനോടൊപ്പവും പ്രവര്‍ത്തിച്ചു.

RELATED STORIES

Share it
Top