Arts

ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും

ഇന്ത്യന്‍ വനിത വ്യോമസേനയുടെ ആദ്യ പൈലറ്റും, യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്ത ആദ്യത്തെ ഇന്ത്യന്‍ വനിതാ എയര്‍ഫോഴ്‌സ് പൈലറ്റുമാണ് ഗുഞ്ചന്‍ സക്‌സേന.

ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും
X

മുംബൈ: 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് ഗുഞ്ചന്‍ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി നടനും സംവിധായകനും നിര്‍മാതാവുമായ കരണ്‍ജോഹര്‍ നിര്‍മിച്ച ബോളിവുഡ് ചിത്രം ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. തിയ്യതി പിന്നീട് പ്രഖ്യാപിക്കും. 2020 മാര്‍ച്ച് 13ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ റിലീസ് മാറ്റിവക്കുകയായിരുന്നു.

ഇന്ത്യന്‍ വനിത വ്യോമസേനയുടെ ആദ്യ പൈലറ്റും, യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്ത ആദ്യത്തെ ഇന്ത്യന്‍ വനിതാ എയര്‍ഫോഴ്‌സ് പൈലറ്റുമാണ് ഗുഞ്ചന്‍ സക്‌സേന. ജാന്‍വി കപൂറാണ് ചിത്രത്തില്‍ അവരുടെ വേഷമിടുന്നത്. നവാഗതനായ ശരണ്‍ ശര്‍മ സംവിധാനം ചെയ്യുന്ന ഗുഞ്ചന്‍ സക്സേനയുടെ ചിത്രീകരണം 2018 ല്‍ ലക്നൗവില്‍ ആരംഭിച്ചു. ലക്നൗവിന് പുറമെ ജോര്‍ജിയയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഗുഞ്ചന്‍ സക്സേനയുടെ പിതാവായി പങ്കജ് ത്രിപാഠിയും സഹോദരനായി അംഗദ് ബേദിയും അഭിനയിച്ചു. ഷൂജിത് സിര്‍കാറിന്റെ ഗുലാബോ സീതാബോ, വിദ്യാ ബാലന്റെ ശകുന്തള ദേവി എന്നിവയ്ക്ക് ശേഷം ഡിജിറ്റലില്‍ റിലീസ് ചെയ്യുന്ന ചിത്രമാണ് ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍.


Next Story

RELATED STORIES

Share it