അഭിപ്രായ ഭിന്നത; ത്രിപുരയില്‍ മുന്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു
BY afsal ph aph1 Sep 2018 2:06 PM GMT

X
afsal ph aph1 Sep 2018 2:06 PM GMT

അഗര്‍ത്തല: ത്രിപുരയില്‍ മുന്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബിശ്വജിത്ത് ദത്ത ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞു നിന്നിരുന്ന അദ്ദേഹം വെള്ളിയാഴ്ച്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ എംഎല്‍എ കൂടിയാണ് ബിശ്വജിത്ത് ദത്ത്. വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ ബിജെപി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബിജെപിയില്‍ ചേര്‍ന്നത്. ത്രിപുരയുടെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി.
ത്രിപുരയില്‍ ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി ഏകകണ്ഠമായി ബിശ്വജിത് ദത്തയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജനുവരി 28ന് അദ്ദേഹത്തെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതോടെ ദത്തയെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റി എസ്എഫ്‌ഐ നേതാവ് നിര്‍മല്‍ ബിശ്വാസിനെ മത്സരിപ്പിച്ചു. 2,700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിശ്വാസ് മണ്ഡലത്തില്‍ നിന്ന് ജയിച്ചു. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 18ന് അദ്ദേഹം എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെച്ചിരുന്നു.
Next Story
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMT