Career

പ്ലസ് ടു സേ-ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് 11 മുതല്‍; പ്ലസ് വണ്‍ പ്രവേശനം അടുത്തമാസം ആദ്യ വാരം മുതല്‍

പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അവസാന തിയ്യതി ഇൗ മാസം 31

പ്ലസ് ടു സേ-ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് 11 മുതല്‍; പ്ലസ് വണ്‍ പ്രവേശനം അടുത്തമാസം ആദ്യ വാരം മുതല്‍
X

തിരുവനന്തപുരം:പ്ലസ് ടു ഉപരിപഠനത്തിനുയോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കായി ആഗസ്റ്റ് 11 മുതല്‍ സേ-ഇംപ്രൂവ്‌നമെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏതെങ്കിലും കാരണവശാല്‍ പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷയോടൊപ്പം നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ പിന്നീട് അവസരം നല്‍കും.

പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഈ മാസം 31 ആണ്. പ്ലസ് വണ്‍ പ്രവേശനം ആഗസ്റ്റ് ആദ്യവാരം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


പ്ലസ് ടു പരീക്ഷാ ഫലം

പ്ലസ് ടു പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു (വ്യത്യാസം 2.81 ശതമാനം കൂടുതല്‍)

ആകെ 2035 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,73,788 പേര്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

ഓപ്പണ്‍ സ്‌കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം 47,721

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 25,292

വിജയശതമാനം 2021 ല്‍ 53.00

വിജയശതമാനം 2020 ല്‍ 43.64

റഗുലര്‍ സ്‌കൂള്‍ ഗോയിങ് (കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍)

സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 1,76,717

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,59,958

വിജയശതമാനം 90.52

ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ പരീക്ഷ എഴുതിയവരുടെ എണ്ണം 79,338

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 63,814

വിജയശതമാനം 80.43

കോമേഴ്‌സ് വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 1,17,733

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,04,930

വിജയശതമാനം 89.13

ടെക്‌നിക്കല്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011

വിജയശതമാനം 84.39

ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 75

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67

വിജയശതമാനം 89.33


റഗുലര്‍ സ്‌കൂള്‍ ഗോയിങ് (സ്‌കൂള്‍ വിഭാഗമനുസരിച്ച്)

സര്‍ക്കാര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 1,58,380

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,34,655

വിജയശതമാനം 85.02

എയ്ഡഡ് വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 1,91,843

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,73,361

വിജയശതമാനം 90.37

അണ്‍ എയ്ഡഡ് വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 23,358

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 20,479

വിജയശതമാനം 87.67

സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 207

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 207

വിജയശതമാനം 100.00

ടെക്‌നിക്കല്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011

വിജയശതമാനം 84.39

ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തില്‍ പരീക്ഷ എഴുതി യവരുടെ എണ്ണം 75

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67

വിജയശതമാനം 89.33


നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 136 (114)

സര്‍ക്കാര്‍ സ്‌കൂളുകള്‍ 11 (7)

എയ്ഡഡ് സ്‌കൂളുകള്‍ 36 (36)

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 79 (62)

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 10 (9)

വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം (91.11%)

വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട (82.53%)

നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 136 (114)


ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം (57,629 പേര്‍)

ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് (9,465 പേര്‍)

മുഴുവന്‍ വിഷയങ്ങള്‍ക്കും അ+ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 48,383 (മുന്‍വര്‍ഷം 18,510)

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അ+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (6,707പേര്‍ )

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്‌കൂള്‍ സെന്റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍ രാജാസ് ജി.എച്ച്.എസ്.എസ് കോട്ടക്കല്‍, മലപ്പുറം (705) പേര്‍

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്‌കൂള്‍ സെന്റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)

വ്യക്തിഗതമായ പരീക്ഷാഫലം വൈകുന്നേരം 4 മണി മുതല്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള വെബ്‌സൈറ്റുകളില്‍ ലഭ്യമാകുന്നതാണ്.

പ്രധാന തിയ്യതികള്‍

പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി

31/07/2021

സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 31/07/2021

സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ* ആഗസ്റ്റ് 11* മുതല്‍

ഹയര്‍സെക്കന്ററി പ്രായോഗീക പരീക്ഷ 2021 ആഗസ്റ്റ് 5, 6 തിയ്യതികളില്‍


Next Story

RELATED STORIES

Share it