പ്രസ് ക്ലബ് ജേണലിസം കോഴ്‌സ്: അവസാന തിയ്യതി സെപ്തംബര്‍ 15
സര്‍വകലാശാല ബിരുദമാണ് കോഴ്‌സിന് അപേക്ഷിക്കാനുള്ള യോഗ്യത

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്‌സിന് അപേക്ഷിക്കാനുള്ള യോഗ്യത സര്‍വകലാശാല ബിരുദമാണ്. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 28. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോം www.keralapressclub.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 500 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടില്‍ അടച്ചതിന്റെ കൗണ്ടര്‍ഫോയില്‍ കൂടി ഉള്‍പ്പെടുത്തണം.
കണ്ടന്‍സ്ഡ് ജേണലിസം കോഴ്‌സ്
പ്രായപരിധിയില്ലാതെ മാധ്യമപ്രവര്‍ത്തനം പഠിക്കാനുള്ള ആറു മാസത്തെ കണ്ടന്‍സ്ഡ് ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സില്‍ പ്രവേശനത്തിന് അടിസ്ഥാന യോഗ്യത ബിരുദമാണ്. ഈ വനിംഗ് കോഴ്‌സാണ്. ക്ലാസ് സമയം വൈകിട്ട് 6.00 മുതല്‍ 7.30 വരെ.
അപേക്ഷ ഫോമുകള്‍ www.keralapressclub.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 500 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടില്‍ അടച്ചതിന്റെ കൗണ്ടര്‍ഫോയില്‍ കൂടി ഉള്‍പ്പെടുത്തണം.
അപേക്ഷകള്‍ അയക്കേണ്ട ഇ മെയില്‍: itjrivandrum@gmail.com.
അവസാന തിയ്യതി: സെപ്റ്റംബര്‍ 15
വിശദവിവരങ്ങള്‍ക്ക്: 0471 2331642, 2330380
ഇ മെയില്‍: itjrivandrum@gmail.com
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്ക്കി ഭൂകമ്പം; മുന് ചെല്സി മിഡ്ഫീല്ഡര് ക്രിസ്റ്റ്യാന്...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്ഡ് അംബാസിഡര്
6 Feb 2023 12:56 PM GMTഫിനാഷ്യല് ഫെയര് പ്ലേ ലംഘനം; മാഞ്ചസ്റ്റര് സിറ്റിയുടെ പോയിന്റുകള്...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര് ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT