മാലിദ്വീപ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്

തിരുവനന്തപുരം: മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്കു ഡോക്ടര്‍, ഡെന്റിസ്റ്റ്്്, നഴ്‌സ്, റേഡിയോഗ്രാഫര്‍ ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മാലിദ്വീപ് ആരോഗ്യവകുപ്പ് മന്ത്രാലയവും നോര്‍ക്ക റൂറ്‌സും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. അതിന്റെ അടിസ്ഥാനത്തില്‍ മാലിദ്വീപിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികകളിലേക്കുള്ള 520 ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം നടത്തുന്നു.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ 230 ഒഴിവുകള്‍, ഡെന്റിസ്റ്റുമാരുടെ 20 ഒഴിവുകള്‍, നഴ്‌സുമാരുടെ 150 ഒഴിവുകള്‍ , റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്‌റ് തുടങ്ങിയ ഒഴിവുകള്‍ ഉള്‍പ്പെടെ 520 ഓളം ഒഴിവുകളാണ് ആദ്യ ഘട്ടത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡോക്ടര്‍/ ഡെന്റിസ്‌റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയോടൊപ്പം IELTS ല്‍ കുറഞ്ഞ സ്‌കോര്‍ 6 / തത്തുല്യമോ, നഴ്‌സുമാര്‍, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്‌റ്കള്‍ക്ക് യോഗ്യതയോടൊപ്പം IELTS ല്‍ കുറഞ്ഞ സ്‌കോര്‍ 5.5/ OET ല്‍ കുറഞ്ഞത് ഇ ഗ്രേഡോ അനിവാര്യമാണ്. താല്പര്യമുള്ളവര്‍ www.norkaroots.org(https://demo.norkaroots.net/recruitment_2015.aspx) ല്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471 2770577/500 നമ്പറിലും ടോള്‍ ഫ്രീ നമ്പറായ 18004253939 (International : 0091 8802 012345) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 15 മെയ്.
RELATED STORIES
മൈസൂരുവില്‍ മൂന്നുപേരെ കൊന്ന പുലിയെ പിടികൂടി
27 Jan 2023 12:02 PM GMTതകര്‍ന്നടിഞ്ഞ് പാക് രൂപ, വന്‍വിലക്കയറ്റം; പാകിസ്താനില്‍ ഭക്ഷണത്തിനായി...
27 Jan 2023 11:28 AM GMTഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം തുടങ്ങുന്നു; ഫെബ്രുവരി ഒന്നുമുതല്‍ ...
27 Jan 2023 11:07 AM GMTമലപ്പുറം കോഴിച്ചിനയില്‍ ബൈക്ക് അപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു
27 Jan 2023 10:10 AM GMTസംഘപരിവാര്‍ 'ഹിന്ദു കോണ്‍ക്ലേവില്‍' അടൂര്‍ ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTഭക്ഷ്യവിഷബാധ; കൊല്ലത്ത് 19 പേര് ആശുപത്രിയില്‍
27 Jan 2023 9:03 AM GMT