സാങ്കേതിക സര്‍വകലാശാല അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും
BY sudheer25 May 2021 10:33 AM GMT

X
sudheer25 May 2021 10:33 AM GMT
തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ എല്ലാ കോഴ്‌സുകളുടെയും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച സിന്‍ഡിക്കേറ്റിന്റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം സ് അംഗീകരിച്ചു.
ജൂണ്‍ 22 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്നുകൊണ്ടുതന്നെ പരീക്ഷകളില്‍ പങ്കെടുക്കുവാന്‍ കഴിയും. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാര്‍ഗരേഖകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികളുടെ കാംപസ് പ്ലേസ്‌മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാം വാരത്തോടെ തന്നെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഗ്രേഡ് കാര്‍ഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
Next Story
RELATED STORIES
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMTജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനമില്ല; മാര്‍ഗനിര്‍ദേശങ്ങളുമായി...
3 Feb 2023 10:00 AM GMTവിഴിഞ്ഞം തുറമുഖത്തെ വന്‍കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന...
3 Feb 2023 5:26 AM GMTകേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി;...
3 Feb 2023 4:35 AM GMT