Career

കേരളാ പോലിസ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരളാ പോലിസ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
X

തിരുവനന്തപുരം: കേരളാ പോലിസില്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും ഹാന്റ്്‌ബോള്‍, ഫുട്‌ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും അത് ലറ്റിക്, ബാസ്‌ക്കറ്റ് ബോള്‍, സൈക്ലിങ്, വോളിബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ സെപ്റ്റംബര്‍ 10 ന് വൈകീട്ട് അഞ്ചിന് മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ്, സായുധ പോലിസ് സേനാഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം 5 എന്ന വിലാസത്തില്‍ ലഭിക്കണം. വിജ്ഞാപനം, അപേക്ഷ ഫോറം, മറ്റു വിവരങ്ങള്‍ എന്നിവ സ്‌റ്റേറ്റ് പോലിസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലും കേരളാ പോലിസിന്റെ വെബ്‌സൈറ്റിലും ലഭിക്കും.

Next Story

RELATED STORIES

Share it