കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ വെയില്‍സ് നേരിട്ട് റിക്രൂട്ട് ചെയ്യുന്നു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെ വെയില്‍സ് നേരിട്ട് റിക്രൂട്ട് ചെയ്യുന്നു. വെയില്‍സ് പാര്‍ലമെന്റായ സെനെഡില്‍ വെയില്‍സ് ആരോഗ്യമന്ത്രി എലുനെഡ് മോര്‍ഗന്‍ ആണ് ഇക്കാര്യമറിയിച്ചത്. കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി താന്‍ നടത്തിയ ചര്‍ച്ചകള്‍ എലുനെഡ് മോര്‍ഗന്‍ സെനെഡിനെ ധരിപ്പിച്ചു. ഈ ചര്‍ച്ചകളെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും സെനഡിനെ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും, വ്യവസായ മന്ത്രി പി രാജീവും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സെനെഡില്‍ വെയില്‍സ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാണ് ഇരുമന്ത്രിമാരും വെയില്‍സ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഇന്ത്യാ ഗവര്‍മെന്റിന്റെ അനുമതിയോടെ കേരളവുമായി സഹകരണമുണ്ടാക്കാന്‍ പോവുകയാണെന്നും അതുവഴി കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാനാവുമെന്നും എലുനെഡ് മോര്‍ഗന്‍ പറഞ്ഞു. ഇതിലൂടെ യോഗ്യതയുള്ള, ഉയര്‍ന്ന നിലവാരമുള്ള വിദ്യാര്‍ഥികളെ നേരിട്ട് ലഭിക്കാനുള്ള വഴിതെളിയും. അവരെ പരിശീലിപ്പിക്കുന്നതിലും അയയ്ക്കുന്നതിലും കേരളം സന്തോഷം അറിയിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ ഏറ്റെടുക്കുന്നതിന് ചില പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഇനിയും മുന്നോട്ടുപോവാനുണ്ടെന്നും എലുനെഡ് മോര്‍ഗന്‍ പറഞ്ഞു.
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്ക്കി ഭൂകമ്പം; മുന് ചെല്സി മിഡ്ഫീല്ഡര് ക്രിസ്റ്റ്യാന്...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്ഡ് അംബാസിഡര്
6 Feb 2023 12:56 PM GMTഫിനാഷ്യല് ഫെയര് പ്ലേ ലംഘനം; മാഞ്ചസ്റ്റര് സിറ്റിയുടെ പോയിന്റുകള്...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര് ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT