ഒഡെപെക് മുഖേന പരിശീലനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ ബെല്‍ജിയത്തിലേക്ക്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയുള്ള അറോറ പദ്ധതി വഴി പരിശീലനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ ബെല്‍ജിയത്തിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 22 നഴ്‌സുമാരാണ് ബെല്‍ജിയത്തിലേക്ക് യാത്രയാവുന്നത്. നിരവധി ട്രെയ്‌നിങ് പ്രോഗ്രാമുകളാണ് ഒഡെപെക് ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിവരുന്നത്. നഴ്‌സുമാര്‍ക്കുള്ള വിസയുടെയും വിമാന ടിക്കറ്റുകളുടെയും വിതരണം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. കഴിഞ്ഞ നാല്‍പ്പതിലതികം വര്‍ഷങ്ങളായി വിശ്വസ്തവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളാണ് ഒഡെപെക് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സര്‍വീസ് ചാര്‍ജ് മാത്രമാണ് ഇവരില്‍ നിന്നും ഈടാക്കിയിട്ടുള്ളത്. അറോറ പദ്ധതിയിലൂടെ തിരഞ്ഞെടുത്ത 22 നഴ്‌സുമാര്‍ക്കും ആറ് മാസക്കാലയളവില്‍ ബയോ ബബിള്‍ മാതൃകയില്‍ ലൂര്‍ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ പഠന സൗകര്യം ഒരുക്കിയിരുന്നു. കേരളത്തിന്റെ പേര് ഉയര്‍ത്തിക്കാണിക്കാനും തൊഴില്‍ മേഖലകളില്‍ ഉന്നത നിലവാരം കൈവരിക്കാനും ഇവര്‍ക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ഒഡെപെക് ചെയര്‍മാന്‍ കെ പി അനില്‍കുമാര്‍ അധ്യക്ഷ വഹിച്ചു. വനിതാ വികസന കോര്‍പറേഷന്‍ എംഡി ബിന്ദു വി സി, ലൂര്‍ദ് ഇന്‍സ്റ്റിറ്റിയൂഷന്‍ സിഇഒ ആന്റ് ഡയറക്ടര്‍ ഫാദര്‍ ഷൈജു അഗസ്റ്റിന്‍ തോപ്പിന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഒഡെപെക് എംഡി അനൂപ്, അറോറ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പിങ്കി പങ്കെടുത്തു.
RELATED STORIES
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തില് കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില് കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMTകീവിലെ യുഎസ് എംബസി പ്രവര്ത്തനം പുനരാരംഭിച്ചു; പതാക ഉയര്ത്തി
19 May 2022 3:21 AM GMTഗ്യാന്വാപി കേസ്: സര്വേ നടപടികള് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി...
19 May 2022 1:13 AM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMT