Job

നിയമന ശുപാര്‍ശ കിട്ടിയിട്ടും ജോലിയില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

നിയമന ശുപാര്‍ശ കിട്ടിയിട്ടും ജോലിയില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള 1632 അധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സിയുടെ നിയമന ശുപാര്‍ശ ലഭിച്ചിട്ടും നിയമനം നല്‍കാത്തതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ സെക്രട്ടറി അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. 2020 ജനുവരിയില്‍ നിയമന ശുപാര്‍ശ ലഭിച്ചവര്‍ക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ള സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കേരള വിദ്യാഭ്യാസ നിയമത്തിലെ ചില വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് നിയമനം വൈകുന്നതെന്ന് പരാതിയില്‍ പറയുന്നു.

No job despite appointment recommendation; Human Rights Commission ordered an inquiry




Next Story

RELATED STORIES

Share it