കേരള നോളജ് എക്കണോമി മിഷന്‍ വഴി തൊഴില്‍ ലഭിച്ചത് 13,288 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച കേരള നോളജ് എക്കണോമി മിഷന്‍ ആദ്യ വര്‍ഷം പകുതി പിന്നിടുമ്പോള്‍ തൊഴില്‍ ലഭ്യമാക്കിയത് 13,288 പേര്‍ക്ക്. 30,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ടാം വര്‍ഷം 1,48,000 പേര്‍ക്കും മൂന്നാം വര്‍ഷം 4,11,000 പേര്‍ക്കും തൊഴില്‍ നല്‍കുകയും അഞ്ച് വര്‍ഷമാകുമ്പോഴേക്ക് 7,46,640 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
17 തൊഴില്‍ മേളകളിലൂടെ 40,237 തൊഴിലവസരം കൊണ്ടുവരാനായിട്ടുണ്ട്. ഇതില്‍ നിന്ന് 7,967 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് 2,742 പേര്‍ക്ക് നിയമനം നല്‍കി. സിഐഐ, മോണ്‍സ്റ്റര്‍ എന്നിവരുമായുള്ള കരാറിലൂടെ ദിനം പ്രതി 2,000ലധികം തൊഴിലുകള്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടുണ്ട്. എന്റെ തൊഴില്‍ എന്റെ അഭിമാനം പ്രചാരണ പരിപാടിയുടെ ഭാഗമായി 53,42,094 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരമാവധി തൊഴിലവസരങ്ങള്‍ ഏകോപിപ്പിക്കാനും കേരളത്തിലെ 18 മുതല്‍ 59 വരെ പ്രായമുള്ളവരെ തൊഴിലിന് അനുയോജ്യമായ രീതിയില്‍ സജ്ജമാക്കാനുമാണ് മിഷന്റെ ശ്രമം.
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
4 Feb 2023 4:25 AM GMT