Job

ക്ഷീര വികസന വകുപ്പിന്റെ മാധ്യമ അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ മാധ്യമ അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു
X

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11, 12, 13 തിയ്യതികളില്‍ കൊല്ലത്ത് നടത്തുന്ന 2020-21 വര്‍ഷത്തെ സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ക്ഷീരോല്‍പ്പാദന മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി 'കൊവിഡ് 19 സാഹചര്യത്തില്‍ ക്ഷീരമേഖലയുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മാധ്യമ ശില്‍പശാല സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 2020 വര്‍ഷം ക്ഷീര വികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ക്ഷീരവികസനവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ക്കായി എന്‍ട്രികള്‍ ക്ഷണിച്ചത്. പൊതുവിഭാഗം: മികച്ച പത്ര റിപോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ലേഖനം(കാര്‍ഷിക മാസികകള്‍), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ റിപോര്‍ട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി/മാഗസിന്‍ പ്രോഗ്രാം, മികച്ച് ഫോട്ടോഗ്രാഫ്(അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍).

ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്: മികച്ച് ഫീച്ചര്‍ ദിനപ്പത്രം, ആനുകാലികം, മികച്ച ഫോട്ടോഗ്രാഫ് (അതിജീവനം ക്ഷീരമേഖലയിലൂടെ എന്ന വിഷയത്തില്‍). എന്‍ട്രികള്‍ 2020 ജനുവരി ഒന്നുമുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മല്‍സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും (ംംം.റശൃ്യറല്‌ലഹീുാലി.േസലൃമഹമ.ഴീ്.ശി) ലഭ്യമാണ്. വിജയികള്‍ക്ക് 25,000 രൂപ കാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും. ജനുവരി 29ന് വൈകീട്ട് അഞ്ചുവരെ എന്‍ട്രികള്‍ സ്വീകരിക്കും. അയക്കേണ്ട വിലാസം: കെ ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍(പ്ലാനിങ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പിഒ, തിരുവനന്തപുരം: 695 004. ഫോണ്‍: 9446376988, 9745195922.

Applications invited for the Media Award of the Department of Dairy Development

Next Story

RELATED STORIES

Share it