ഇഗ്‌നോയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 13 വരെ

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ 2021 മാര്‍ച്ച് 13 വരെ രാജ്യവ്യാപകമായി നടത്തും. ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, ജില്ലകളിലായി 7 പരീക്ഷാ കേന്ദ്രങ്ങളില്‍ 7000 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.inല്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ സമയത്ത് ഇഗ്‌നോയുടെ ഐഡി കാര്‍ഡും കയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇഗ്‌നോ റീജിയണല്‍ സെന്റര്‍, രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന. പി.ഒ. തിരുവനന്തപുരം 695002, ഫോണ്‍ 0471 2344113 / 2344120 / 9447044132 എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഇഗ്‌നോ റീജിയണല്‍ ഡയറക്ടര്‍ ഡോ. ബി സുകുമാര്‍ അറിയിച്ചു.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT