Education

നാളത്തെ എംജി, കേരള, കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു

നാളത്തെ എംജി, കേരള, കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു
X

തിരുവനന്തപുരം: നാളെ നടത്താനിരുന്ന കാലിക്കറ്റ്, എംജി, കേരളാ സര്‍വകലാശാലകളിലെ എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍മാര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ അതിതീവ്രമഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യപിച്ചിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it