Education

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല; കൊവിഡ് മൂലം ഹാജരാവാന്‍ കഴിയാത്തവര്‍ക്ക് ഒരവസരംകൂടി നല്‍കും

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല; കൊവിഡ് മൂലം ഹാജരാവാന്‍ കഴിയാത്തവര്‍ക്ക് ഒരവസരംകൂടി നല്‍കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.ആനന്ദ രശ്മി അറിയിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നും നാളെമുതല്‍ തുടങ്ങുന്ന പരീക്ഷകള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

കൊവിഡ് ബാധ മൂലമോ അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമോ ഈ പരീക്ഷകള്‍ക്ക് ഹാജരാവാന്‍ കഴിയാത്തവര്‍ക്കും യാത്ര ബുദ്ധിമുട്ടുകള്‍ മൂലം പരീക്ഷകളില്‍ പങ്കെടുക്കാനാവാത്ത ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്കും ഒരവസരം കൂടി നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇത് വിദ്യാര്‍ഥികളുടെ ആദ്യ റെഗുലര്‍ ചാന്‍സായിത്തന്നെ പരിഗണിച്ച് മാര്‍ക്ക് ലിസ്റ്റുകള്‍ നല്‍കും. ഇത്തരത്തിലുള്ള വിദ്യാര്‍ഥികള്‍ അനുബന്ധ രേഖകള്‍ സഹിതം അവരുടെ സ്ഥാപന മേധാവി വഴി പ്രത്യേകം അപേക്ഷ നല്‍കണം. ഇതിനുള്ള പ്രത്യേക പോര്‍ട്ടല്‍ സംവിധാനം ഉടന്‍ നിലവില്‍വരുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it