Education

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശന പരീക്ഷ 22ന്

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശന പരീക്ഷ 22ന്
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നപക്ഷം സംസ്ഥാനത്തെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേയ്ക്ക് ഈമാസം 22ന് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് നടക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പ്രവേശനപരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എട്ടാം ക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാള്‍ വളരെ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച 14 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ മാത്രമാണ് ഇപ്രകാരം പ്രവേശന പരീക്ഷ നടത്തുന്നത്.

പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്നു തന്നെ റാങ്ക് ലിസ്റ്റ് ഓണ്‍ലൈനായി www.polyadmission.org/ths എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1 മണിവരെ ആക്ഷേപങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ച് അന്തിമ റാങ്ക്‌ലിസ്റ്റ് വൈകീട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനപ്രക്രിയയും പൂര്‍ത്തീകരിക്കും.

Next Story

RELATED STORIES

Share it