സ്‌നേഹപൂര്‍വം പദ്ധതി: അപേക്ഷാ തിയ്യതി നവംബര്‍ 31 വരെ നീട്ടി

സ്‌നേഹപൂര്‍വം പദ്ധതി: അപേക്ഷാ തിയ്യതി നവംബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ അപേക്ഷിക്കാനുള്ള തിയ്യതി നവംബര്‍ 31 വരെ നീട്ടി. പിതാവോ മാതാവോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ധനരായവരുമായ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/ പ്രഫഷനല്‍ ബിരുദം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണു സ്‌നേഹപൂര്‍വം. വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 31 വരെ അപ് ലോഡ് ചെയ്ത് അയക്കാം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. വിശദവിവരങ്ങള്‍ മിഷന്റെ വെബ്‌സൈറ്റായ www.socialsecurtiymission.gov.in ലും ടോള്‍ഫ്രീ നമ്പറായ 1800 120 1001 ലും ലഭിക്കുമെന്നും സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കി.


RELATED STORIES

Share it
Top