- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ഐപിഎംആറിനെ ഫെബ്രു ആറിന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും
എന്‍ഐപിഎംആര്‍ ആസ്ഥാനത്ത് രാവിലെ 10.30-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തും. കെ കെ ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.പുനരധിവാസ ചികില്‍സ മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എന്‍ഐപിഎംആര്‍ എന്ന് എന്‍ഐപിഎംആര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ബി മുഹമ്മദ് അഷീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി: ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (എന്‍ഐപിഎംആര്‍) ഫെബ്രുവരി 6-ന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും.ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഐപിഎംആര്‍ ആസ്ഥാനത്ത് രാവിലെ 10.30-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തും. കെ കെ ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പുനരധിവാസ ചികില്‍സ മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എന്‍ഐപിഎംആര്‍ എന്ന് എന്‍ഐപിഎംആര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ബി മുഹമ്മദ് അഷീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അത്യാധുനിക സൗകര്യങ്ങളുള്ള സ്‌പൈനല്‍ ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂനിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, ആര്‍ട്ട് എബിലിറ്റി സെന്റര്‍, ഇയര്‍മോള്‍ഡ് ലാബ്, കോള്‍ ആന്‍ഡ് കണക്ട്- ഇന്‍ഫര്‍മേഷന്‍ ഗേറ്റ് വേ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ്, പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോടിക്‌സ് യൂണിറ്റ്, സെന്‍സറി പാര്‍ക്ക്, സെന്‍സറി ഗാര്‍ഡന്‍, വെര്‍ച്ച്വല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ തെറാപ്പി സംവിധാനങ്ങളും ഏര്‍പ്പെടുത്തികൊണ്ടാണ് ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി സ്ഥാപനം വളര്‍ന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയതായി പണികഴിപ്പിച്ച അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, സെന്റര്‍ ഫോര്‍ മൊബിലിറ്റി ആന്‍ഡ് അസിസ്റ്റിവ് ടെക്‌നോളജി (സി-മാറ്റ്) എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജയും സ്‌പൈനല്‍ ഇന്‍ജ്യുറി റീഹാബിലിറ്റേഷന്‍ യൂനിറ്റിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ടി എം തോമസ് ഐസക്കും നിര്‍വഹിക്കും. ആര്‍ട്ട് എബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപിയും അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ഒക്യുപേഷണല്‍ തെറാപ്പി കോളേജിന്റെ തറക്കല്ലിടലും ഇരിങ്ങാലക്കുട എംഎല്‍എ പ്രഫ. കെ അരുണനും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂനിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററും ഇയര്‍മോള്‍ഡ് ലാബിന്റെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്ഉം
ഹെല്‍ത്ത് ഇന്‍ഫോനെറ്റ്- സെന്റ് സ്റ്റീഫന്‍ കോളജ്, ഉഴവൂര്‍, ഐസിയുഡിഎസ്- മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കോള്‍ ആന്‍ഡ് കണക്ട്- ഇന്‍ഫര്‍മേഷന്‍ ഗേറ്റ് വേ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ കലക്ടര്‍ എ ഷാനവാസ് ഉം നിര്‍വഹിക്കും. ഒക്യുപേഷണല്‍ തെറാപ്പി കോഴ്‌സിന് ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ച ധാരണപത്രം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം പി ജാക്‌സണ്‍ കൈമാറും. ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിക്കും. എന്‍ഐപിഎംആര്‍ ജോയിന്റ് ഡയറക്ടര്‍ സി ചന്ദ്രബാബു, സോഷ്യല്‍ സെക്യൂറിറ്റി മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ യു ആര്‍ രാഹുല്‍ , ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
സ്ത്രീകള്‍ക്കെതിരെ അനുചിതമായ ഏതൊരു പെരുമാറ്റവും ലൈംഗികാതിക്രമം:...
24 Jan 2025 5:53 AM GMTയാചകന് പണം നല്കിയ രണ്ടു പേര്‍ക്കെതിരേ കേസ്; പ്രതികളെ അറസ്റ്റ്...
24 Jan 2025 5:51 AM GMTകൂട്ടബലാല്‍സംഗക്കേസിലെ പ്രതിയായ ബിജെപി ഹരിയാന പ്രസിഡന്റിന്...
24 Jan 2025 3:20 AM GMTവിവാഹമോചന ഹരജി പിന്‍വലിച്ചില്ല; ഭാര്യയുടെ വീടിന് മുന്നില്‍ തീകൊളുത്തി...
24 Jan 2025 2:28 AM GMTദലിതുകളെ ആക്രമിച്ച പോലിസുകാര്‍ക്കെതിരേ നടപടി വേണം; മുംബൈയിലേക്ക് 600...
24 Jan 2025 2:09 AM GMTശബ്ദമലിനീകരണം ആരോപിച്ച് സംഭലില്‍ രണ്ട് ഇമാമുമാര്‍ക്കെതിരേ കേസ്
24 Jan 2025 1:31 AM GMT