Education

കൊവിഡിനിടെ എഴുത്തുപരീക്ഷ നടത്തരുത്; ബിടെക് വിദ്യാര്‍ഥികളുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

കൊവിഡിനിടെ എഴുത്തുപരീക്ഷ നടത്തരുത്; ബിടെക് വിദ്യാര്‍ഥികളുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിടെക് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് കേരള സാങ്കേതിക സര്‍വകലാശാലയിലെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പ് അപകടകരമെന്നാണ് ഹരജിയില്‍ പറയുന്നത്. കേരളത്തില്‍ പഠിക്കുന്ന ഇതര സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് തീരുമാനം പ്രയാസമുണ്ടാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിദ്യാര്‍ഥികളുടെ ഹരജികള്‍ പരിഗണിക്കുക.

എഴുത്തുപരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും ഓണ്‍ലൈനായി ക്രമീകരണം ഏല്‍പ്പെടുത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഈ ആവശ്യം ഇന്നയിച്ച് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജികള്‍ കോടതി തള്ളിയിരുന്നു. ബിടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള എഐസിടിഇ നിര്‍ദേശം സാങ്കേതിക സര്‍വകലാശാല നിരസിക്കുകയായിരുന്നു. ഓഫ് ലൈന്‍ പരീക്ഷകള്‍ നിലവിലെ സാഹചര്യത്തില്‍ അപകടകരമാണെന്നും ഓഫ്‌ലൈന്‍ പരീക്ഷ മാറ്റിവയ്ക്കുകയോ ഓണ്‍ലൈനായി പരീക്ഷ നടത്തുകയോ ചെയ്യണമെന്നായിരുന്നു എഐസിടിഇ ആവശ്യപ്പെട്ടിരുന്നത്.

Next Story

RELATED STORIES

Share it