Education

എംഇഎസ് മമ്പാട് കോളജില്‍ ഡിഗ്രി/ഇന്റഗ്രേറ്റഡ് പ്രവേശന നടപടികള്‍ക്ക് തുടക്കം

എംഇഎസ് മമ്പാട് കോളജില്‍ ഡിഗ്രി/ഇന്റഗ്രേറ്റഡ് പ്രവേശന നടപടികള്‍ക്ക് തുടക്കം
X

മമ്പാട്: എംഇഎസ് മമ്പാട് കോളജിലെ ഡിഗ്രി/ഇന്റഗ്രേറ്റഡ് പ്രവേശന നടപടികള്‍ ആരംഭിച്ചു. ഓട്ടോണമസ് കോളജ് ആയതിനാല്‍ മറ്റു കോളജുകളില്‍ നിന്നും വ്യത്യസ്തമായി www.msemampadcollege.edu.in എന്ന കോളജ് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എയ്ഡഡ് കോഴ്‌സുകളായ ബിഎസ്‌സി കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഫുഡ് ടെക്‌നോളജി, സുവോളജി, ബിഎ അറബിക് ആന്റ് ഇസ്‌ലാമിക് ഹിസ്റ്ററി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, ബികോം കോ-ഓപറേഷന്‍, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിബിഎ, ഇന്റഗ്രേറ്റഡ് എംഎസ്‌സി ബയോളജി, സ്വാശ്രയ കോഴ്‌സുകളായ ബിഎസ്‌സി ജിയോളജി, ബിഎ മാസ് കമ്മ്യൂണിക്കേഷന്‍, ബി വോക് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ടൂറിസം ആന്റ് ഹോസ്പിറ്റലിറ്റി മാനേജ്‌മെന്റ്, ന്യൂട്രീഷന്‍ ആന്റ് ഡയറ്ററ്റിക്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അവസാന തിയ്യതി 30.06.2022.

Next Story

RELATED STORIES

Share it