Education

കേരള സര്‍ക്കാരിന്റെ ആദ്യത്തെ ഡിസൈന്‍ ബിരുദ പഠനത്തിന് അപേക്ഷ ക്ഷണിച്ചു

ഏറെ ജോലി സാധ്യതയുള്ള നാല് വര്‍ഷത്തെ ഡിസൈന്‍ ഡിഗ്രി കോഴ്‌സിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കൊല്ലം: ഏറെ ജോലി സാധ്യതയുള്ള നാല് വര്‍ഷത്തെ ഡിസൈന്‍ ഡിഗ്രി കോഴ്‌സിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ആദ്യത്തെ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്് ആണ് കൊല്ലം ചന്ദനത്തോപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെഎസ്‌ഐഡി). ഏത് വിഷയമെടുത്ത് പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍് അവസരം ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ഐഡി) മുംബൈ ഐഐടി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മുബൈ ഐഐടി നടത്തുന്ന യുസീഡ് എന്ന പ്രവേശന പരീക്ഷയില്‍ മികച്ച സ്‌കോര്‍ വാങ്ങുന്ന കുട്ടികളെ രണ്ടാം ഘട്ടമായി അഭിമുഖത്തിന് വിളിക്കും ഇവരെയാണ്. തുടക്കത്തില്‍ 30 സീറ്റുകളാണ് ഉള്ളത്. പകുതി സീറ്റുകളും കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ അനുസരിച്ചുള്ള മറ്റു സംവരണവും ബാധകമാണ്. ഈ വര്‍ഷം ആദ്യം നടത്തിയ യുസീഡ് പട്ടികയില്‍ സ്ഥാനം പിടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 16 വരെയാണ് അപേക്ഷ സമ്മര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഈ മാസം 18 നാണ് അഭിമുഖം. ഈ മാസം അവസാനത്തോടെ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്യും. ഈ കാമ്പസില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകള്‍ നേരെത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കോഴ്‌സിന്റെ ആദ്യത്തെ രണ്ട് വര്‍ഷം ഡിസൈന്‍ ഫൗണ്ടേഷന്‍ വിഷയങ്ങളായിരിക്കും പഠിപ്പിക്കുക. മൂന്നാം വര്‍ഷം മുതല്‍ ഈ സ്ഥാപനത്തിലുള്ള പ്രൊഡക്ട് സിഡൈന്‍, കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍, വിഷ്വല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ എന്നീ വിഭാഗങ്ങള്‍ തിരഞ്ഞെടുക്കാം. ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫൊര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ (എഐസിടിഇ) എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (കെടിയു) എന്നീ സ്ഥാപനങ്ങളുടെ അഫിലിയേഷനോട് കൂടിയാണ് കെഎസ്‌ഐഡി പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it