തളിപ്പറമ്പ് ബക്കളത്ത് മുസ് ലിം ലീഗ് ഓഫിസിനു നേരെ ബോംബേറ്

മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിനു നേരെയാണ് ഇന്നലെ അര്‍ധരാത്രി ആക്രമണമുണ്ടായത്

തളിപ്പറമ്പ് ബക്കളത്ത് മുസ് ലിം ലീഗ് ഓഫിസിനു നേരെ ബോംബേറ്

കണ്ണൂര്‍: തളിപ്പറമ്പ് ബക്കളം പുന്നക്കുളങ്ങരയില്‍ മുസ് ലിം ലീഗ് ഓഫിസിനു നേരെ ബോംബേറ്. മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിനു നേരെയാണ് ഇന്നലെ അര്‍ധരാത്രി ആക്രമണമുണ്ടായത്. ബോംബേറില്‍ കെട്ടിടത്തിന്റെ ഷട്ടറിനും മേല്‍ക്കൂരയ്ക്കും കേടുപാട് സംഭവിച്ചു. കോണിപ്പടിയും ഫര്‍ണിച്ചറും തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായും ലീഗ് നേതാക്കള്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട ലീഗ് ഓഫിസ് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, തളിപ്പറമ്പ് നിയോജകമണ്ഡലം നേതാക്കളായ പ്രസിഡന്റ് സി പി വി അബ്ദുല്ല, പി വി മുഹമ്മദ് ഇഖ്ബാല്‍, നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ് സന്ദര്‍ശിച്ചു. തളിപ്പറമ്പ് സിഐ എ അനില്‍കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ കെ മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ലീഗ് അനുഭാവിയുടെ കടയ്ക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ചെഗുവേര ക്ലബ്ബിനു നേരെയും ആക്രമണമുണ്ടായിരുന്നു.


RELATED STORIES

Share it
Top