Big stories

'ചാണകം തിന്ന് യുപി മുഖ്യമന്ത്രിയാവാം, ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാനാവില്ല': ഋഷി സുനക്കിന്റെ തോല്‍വിയില്‍ ആശ്വാസം പ്രകടിപ്പിച്ച് ഹിന്ദുത്വവിരുദ്ധര്‍

ചാണകം തിന്ന് യുപി മുഖ്യമന്ത്രിയാവാം, ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാനാവില്ല: ഋഷി സുനക്കിന്റെ തോല്‍വിയില്‍ ആശ്വാസം പ്രകടിപ്പിച്ച് ഹിന്ദുത്വവിരുദ്ധര്‍
X

ന്യൂഡല്‍ഹി: യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്കിനെ തോല്‍പ്പിച്ചാണ് ലിസ് ട്രസ് പ്രധാനമന്ത്രിസ്ഥാനത്തെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് ലിസ് ട്രസിനെ തിരഞ്ഞെടുത്തത്. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനക്കിന് 62,399 വോട്ടുമാണ് ലഭിച്ചത്. ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബ്രിട്ടീഷ് രാജ്ഞി ലിസ് ട്രസിനെ യുകെ പ്രധാനമന്ത്രിയായി നിയമിക്കും.

ലിസ് ട്രസിന്റെ വിജയം അതേസമയം ഇന്ത്യയില്‍ ഹിന്ദുത്വത്തിന്റെ വംശീയ അജണ്ടകളെ എതിര്‍ക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. ലിസ് ട്രസ് പരാജയപ്പെടുത്തിയ ഋഷി സുനക്കിന്റെ പരാജയത്തെ പല ട്വിറ്റര്‍ അക്കൗണ്ടുകളും സ്വാഗതം ചെയ്തു.



ട്വിറ്റര്‍ അക്കൗണ്ട് ഉടമകളുടെ ഈ മനോഭാവത്തോട് ഹിന്ദുത്വമാധ്യമങ്ങള്‍ അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്.

ഇന്ത്യന്‍ വംശജനും അധ്യാപകനും യുനെസ്‌കൊയുടെ ഭാഗവുമായ അശോക് സ്വയിന്‍ ഋഷിയുടെ പരാജയം ആഘോഷമാക്കി.

'ഈ കോമാളിത്തരങ്ങളും ചേഷ്ടകളുമൊക്കെ ഉണ്ടായിരുന്നിട്ടും ഋഷി സുനക്ക് ലിസ് ട്രസിനോട് പരാജയപ്പെട്ടു. അവര്‍ പുതിയ യുകെ പ്രധാനമന്ത്രിയായി. ഓരോരുത്തരോടും സത്യസന്ധത പുലര്‍ത്തേണ്ടത് പ്രധാനമാണ്. യുകെ യുപി അല്ല'- എന്നായിരുന്നു അശോക് സ്വയിന്റെ ട്വീറ്റ്.


ജാതിവിരുദ്ധ പ്രക്ഷോഭകനും മനുഷ്യാകാശപോരാളിയുമായ പ്രിയദര്‍ശിനി തലാങ് ഇതിനേക്കാള്‍ രൂക്ഷമായാണ് പ്രതികരിച്ചത്.

'ഗോമൂത്രം കഴിച്ച് ഒരാള്‍ക്ക് യുപി മുഖ്യമന്ത്രിയാകാം, എന്നാല്‍ ഋഷി സുനക്കിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാനാവില്ല'- പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ലിസ് ട്രസിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശാവുന്നതില്‍നിന്ന് ബ്രിട്ടന്‍ രക്ഷപ്പെട്ടുവെന്ന് ട്വിറ്റര്‍ യൂസര്‍ ഫര്‍ഹാന്‍ അഷ്ഫാഖ് കുറിച്ചു.

'താന്‍ ആദിത്യനാഥല്ലെന്നും യുകെ, യുപിയല്ലെന്നും ബിജെപിയെപ്പോലെ ഇവിടെ കണ്‍സര്‍വേറ്റീവ് നിയമസഭാ സാമാജികരെ വിലയ്ക്കുവാങ്ങാനാകില്ലെന്നും ഋഷി സുനക് തിരിച്ചറിഞ്ഞു'- അശോക് സ്വയിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ദാഫിന്‍ ചാക്കോ എഴുതി.

ഗോപൂജ ബ്രിട്ടനില്‍ പരാജയപ്പെട്ടുവെന്ന് 'ഗബ്ബാര്‍' പ്രതികരിച്ചു. ഋഷി സുനക്കിന്റെ ഭാര്യ ഗോപൂജ നടത്തിയ വാര്‍ത്ത പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


യുപിയും യുകെയും തമ്മില്‍ താരതമ്യപ്പെടുത്തി നൂറുകണക്കിന് പോസ്റ്റുകളാണ് പ്രചരിക്കുന്നത്. പശുരാഷ്ട്രീയം ബ്രിട്ടനില്‍ ഏശില്ലെന്നും ചിലര്‍ പ്രതികരിച്ചു.

ഋഷി സുനക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് ഹിന്ദുത്വര്‍ വലിയ തോതില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. ഒരു ഹിന്ദുവിന്റെ വിജയമെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

തന്റെ ഹിന്ദുസ്വത്വം ഉയര്‍ത്തിവോട്ട് തേടാന്‍ ഋഷി സുനക്ക് മടിച്ചിരുന്നില്ല. എംപിയാപ്പോള്‍ ഭഗവത്ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗോശാലകള്‍ സന്ദര്‍ശിച്ച് ഗോപൂജ ചെയ്തും താനൊരു ഹിന്ദുവാണെന്ന് അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചു. തീന്‍മേശയില്‍നിന്ന് ബീഫ് ഒഴിവാക്കി. മോദിയുടെ ബ്രിട്ടീഷ് പതിപ്പാണോ ഋഷിയെന്ന് ചിലരെങ്കിലും സംശയിച്ചു. ഇന്ത്യന്‍ വംശജരായ മു്‌സ ലിംകളിലും ജനാധിപത്യവാദികളിലും ഇത് ഭീതിവിതക്കാന്‍ കാരണമായെന്ന് പലരും വിലയിരുത്തുന്നു. ഋഷി സുനക്കിനെ തോറ്റതിനു പിന്നില്‍ ഇതും കാരണമാവാമെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it