- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ഇസ് ലാം മതപ്രബോധകരുടെ അറസ്റ്റ്: ഹിന്ദു ബാലന്റെ മതംമാറ്റം കെട്ടുകഥ; പ്രചാരണത്തിനു പിന്നില്‍ അമ്മാവന്റെ സ്വത്ത് മോഹമെന്ന് പോലിസ്(വീഡിയോ)
'ഞങ്ങള്‍ ബാലനെ പിന്തുടര്‍ന്ന് പഞ്ചാബിലെ ജലന്ധറിലെ ബന്ധുവിന്റെ വീട്ടിലെത്തി. താന്‍ ഇസ് ലാം സ്വീകരിച്ചിട്ടില്ലെന്നും അമ്മാവന്‍ മര്‍ദ്ദിച്ചതിനാല്‍ വീട് വിട്ടിറങ്ങിപ്പോയതാണെന്നും അവന്‍ പറഞ്ഞു. എട്ട് ബിഗാസ് ഭൂമിയുടെ രക്ഷാകര്‍തൃ സ്വത്തില്‍ നിന്ന് തന്റെ പങ്ക് തട്ടിയെടുക്കാനാണ് അമ്മാവന്‍ തന്നെ ഉപദ്രവിച്ചതെന്നും അവിനാശ് പറഞ്ഞതായി ബുലന്ദ്ഷഹര്‍ എസ്എസ് പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതംമാറ്റം ആരോപിച്ച് ജയിലിലടച്ച ഇസ് ലാമിക മതപ്രബോധകര്‍ക്കെതിരേ കുപ്രചാരണം നടത്താന്‍ ഉപയോഗിച്ച ഹിന്ദു ബാലന്റെ മതംമാറ്റം കെട്ടുകഥയെന്ന് തെളിഞ്ഞു. വ്യാജപ്രചാരണത്തിനു പിന്നില്‍ ഹിന്ദുബാലന്റെ അമ്മാവനാണെന്നും മാതാപിതാക്കള്‍ മരണപ്പെട്ട ഇവരുടെ സ്വത്ത് തട്ടിയെടുക്കാനുള്ള മോഹമാണെന്നും പോലിസ് വ്യക്തമാക്കി. ദിവസങ്ങള്‍ക്കു മുമ്പ് ഇസ് ലാമിക പ്രബോധകരായ ഉമര്‍ ഗൗതമിനെയും സഹായി മുഫ്തി ജഹാംഗീറിനെയും വേട്ടയാടുന്നതിനിടെയാണ് ഹിന്ദു ബാലനെ നിര്‍ബന്ധിതമായി മതം മാറ്റിയെന്ന കെട്ടുകഥ പ്രചരിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദശഹറില്‍ അവിനാശ് എന്ന ബാലനെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നായിരുന്നു പ്രചാരണം.
ജൂണ്‍ 24നാണ് തന്റെ സഹോദരി പുത്രന്‍ അവിനാശിനെ അജ്ഞാതരായ ചിലര്‍ മതംമാറ്റിയെന്ന് ആരോപിച്ച് മതംമാറ്റ നിയമം പ്രകാരം ദലിത് സമുദായത്തില്‍പെട്ട മധ്യവയസ്‌കന്‍ പോലിസില്‍ പരാതി നല്‍കി. പ്രചാരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാതെ സാമൂഹികമാധ്യമങ്ങളിലും ചില വാര്‍ത്താ പോര്‍ട്ടലുകളും ഇക്കാര്യം ഏറ്റെടുത്തു. അവിനാശിന്റെ മാതാപിതാക്കള്‍ മരണപ്പെട്ടതിനാല്‍ അമ്മാവന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. ജൂണ്‍ 12ന് അവിനാശ് നാട്ടിലേക്ക് മടങ്ങിയെത്തിയെന്നും നഗരത്തിലെ പള്ളിയിലെ നാല് മൗലവിമാരും(ഇസ് ലാം മത അധ്യാപകര്‍) ഒരു സ്ത്രീയും ഈദ് സമയത്ത് ബാലനെ ഇസ് ലാമിലേക്ക് മതം മാറ്റിയെന്ന് അവിനാശ് പറഞ്ഞെ്‌നനുമായിരുന്നു യാതൊരു തെളിവുമില്ലാതെ ഹിന്ദി പത്രമായ ദൈനിക് ജാഗരണ്‍ റിപോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഹിന്ദുത്വ സംഘത്തെ സമീപിച്ചെന്നും തുടര്‍ന്ന് പോലിസും ഇക്കാര്യത്തില്‍ ഇടപെട്ടെന്നും യാതൊരു തെളിവുകളുമില്ലാതെ റിപോര്‍ട്ട് ചെയ്തു. ഇതിനിടെ, ആയിരം പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന കള്ളക്കേസ് ചുമത്തി യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മൗലാന ഉമര്‍ ഗൗതമിനെയും സഹായി ജഹാംഗീര്‍ ഖാസിമിയെയും അറസ്റ്റ് ചെയ്തത്. അവിനാശിന്റെ കഥയെ ഇവരുമായി ബന്ധിപ്പിക്കാനാണ് ശ്രമം നടന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ് ലാം സ്വീകരിച്ച മൗലാന ഉമര്‍ ഗൗതം എന്ന നസീര്‍ ഖാനും ബുലന്ദശഹറില്‍ നിന്നുള്ളയാളാണെന്നും ഹിന്ദി പത്രമായ ദൈനിക് ജാഗരണ്‍ റിപോര്‍ട്ട് ചെയ്തു.
थाना कोतवाली नगर क्षेत्र निवासी एक युवक के बारे में धर्मांतरण का आरोप लगाए जाने के प्रकरण में की गई जांच से अभी तक धर्मांतरण जैसे आरोपों की पुष्टि न होने के संबंध में वरिष्ठ पुलिस अधीक्षक की बाइट 1/2 @homeupgov @dgpup @Uppolice @PrashantK_IPS90 @adgzonemeerut @igrangemeerut pic.twitter.com/1rD1QYK4zO
— Bulandshahr Police (@bulandshahrpol) June 24, 2021
ഒരു ഹിന്ദി വാര്‍ത്താ വെബ്‌സൈറ്റായ upctiynews.com അവകാശപ്പെട്ടതാവട്ടെ, അവിനാശ് രഹസ്യമായി ഇസ് ലാമിക പ്രാര്‍ത്ഥനയായ നമസ്‌കാരം നിര്‍വഹിക്കാറുണ്ടെന്നും ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റാന്‍ പോലും അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും കള്ളക്കഥ പുറത്തുവിട്ടു. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് അവിനാശിന്റെ മതംമാറ്റ കഥ മുഴുവന്‍ കെട്ടിച്ചമച്ചതാണെന്നു വ്യക്തമായത്. അമ്മാവന്‍ തല്ലിച്ചതച്ചതു കാരണം താന്‍ വീട് വിട്ടതാണെന്നും തന്റെ ബന്ധുവിനൊപ്പം ജലന്ധറില്‍ താമസിക്കുകയായിരുന്നുവെന്നും അവിനാശ് പോലിസിനോട് പറഞ്ഞു.
'ഞങ്ങള്‍ ബാലനെ പിന്തുടര്‍ന്ന് പഞ്ചാബിലെ ജലന്ധറിലെ ബന്ധുവിന്റെ വീട്ടിലെത്തി. താന്‍ ഇസ് ലാം സ്വീകരിച്ചിട്ടില്ലെന്നും അമ്മാവന്‍ മര്‍ദ്ദിച്ചതിനാല്‍ വീട് വിട്ടിറങ്ങിപ്പോയതാണെന്നും അവന്‍ പറഞ്ഞു. എട്ട് ബിഗാസ് ഭൂമിയുടെ രക്ഷാകര്‍തൃ സ്വത്തില്‍ നിന്ന് തന്റെ പങ്ക് തട്ടിയെടുക്കാനാണ് അമ്മാവന്‍ തന്നെ ഉപദ്രവിച്ചതെന്നും അവിനാശ് പറഞ്ഞതായി ബുലന്ദ്ഷഹര്‍ എസ്എസ് പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. വ്യാജ പ്രചാരണം നടത്തിയതിന് അമ്മാവനെതിരേ പോലിസ് നടപടിയെടുക്കുമെന്നും സിങ് പറഞ്ഞു.
അവിനാശ് മുസ് ലിമായെന്നു പ്രചരിപ്പിക്കാന്‍ 'പൈജാമകുര്‍ത്ത' ധരിച്ച ഫോട്ടോയാണ് ഉപയോഗിച്ചത്. എന്നാല്‍, താന്‍ കുട്ടിക്കാലം മുതല്‍ തന്നെ 'പൈജാമകുര്‍ത്ത' ധരിക്കാറുണ്ടെന്ന് അവിനാശ് പോലിസിനോട് പറഞ്ഞു. തന്റെ കൂട്ടാളികളുടെ സഹായത്തോടെ അമ്മാവന്‍ തന്റെ മതപരിവര്‍ത്തനത്തിന്റെ തെറ്റായ കഥ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി ഞങ്ങളോട് പറഞ്ഞതായും ഒരു പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ക്ലാരിയന്‍ ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
धर्मांतरण मामले पर अविनाश बोला.. ''नहीं किया धर्मांतरण, हिन्दू हूँ, हिन्दू ही रहूंगा''#Dharmantaran #ReligiousConversion #Bulandshahr pic.twitter.com/PQNG2QAMGL
— Newstrack Uttar Pradesh (@NewstrackUP) June 24, 2021
മതപരിവര്‍ത്തനത്തെക്കുറിച്ച് നുണകള്‍ പറയാന്‍ സഹായിച്ച ചില ഗ്രൂപ്പുകളുമായി അമ്മാവന് ബന്ധമുണ്ടെന്നും പോലിസ് പറഞ്ഞു. എന്നാല്‍, ഏതാണ് ഈ ഗ്രൂപ്പുകളെന്ന് പോലിസ് വെളിപ്പെടുത്തിയില്ല. തന്റെ മതംമാറ്റ റിപ്പോര്‍ട്ടുകള്‍ നുണയാണെന്ന് അവിനാശ് തന്നെ മാധ്യമങ്ങളോട് പറഞ്ഞു. 'അമ്മാവന്‍ എന്നെ പീഡിപ്പിക്കുന്നു. വീട്ടില്‍ നിന്ന് പോവാന്‍ നിര്‍ബന്ധിച്ചു. അയാള്‍ക്ക് എന്റെ ഭൂമി കൈക്കലാക്കണം. വിവാഹം കഴിച്ച തന്റെ സഹോദരിയെയും മര്‍ദ്ദിച്ചു. അയാളുടെ ആവശ്യത്തിനു വേണ്ടി മതംമാറ്റ കഥ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അവിനാശ് പറഞ്ഞു. നേരത്തെയും അവിനാശിനെ മതംമാറ്റിയതായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നതായി പോലിസ് പറഞ്ഞു. ഒരു മാസം മുമ്പ് അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു അത്. ആ സമയത്തും പോലിസ് കുട്ടിയെ കണ്ടെത്തി ശിശുക്ഷേമ സമിതിക്ക് കൈമാറി. പിന്നീട് അവിനാശ് അമ്മാവന്റെ അടുത്തേക്ക് മടങ്ങുകയായിരുന്നു.
With Eyes on Property, Avinash's Uncle Fabricates Story of His Conversion to Islam
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















