Big stories

ഈ മഹാമാരി നമ്മെ വിട്ടുപോവില്ലേ? ഓരോ 44 സെക്കന്‍ഡിലും കൊവിഡ് മരണങ്ങളെന്ന് ലോകാരോഗ്യ സംഘടന

ഈ മഹാമാരി നമ്മെ വിട്ടുപോവില്ലേ? ഓരോ 44 സെക്കന്‍ഡിലും കൊവിഡ് മരണങ്ങളെന്ന് ലോകാരോഗ്യ സംഘടന
X

കൊവിഡ് കേസുകളും അണുബാധയുമായി ബന്ധപ്പെട്ട മരണങ്ങളും കുറയുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ മുന്നറിയിപ്പ്. കൊവിഡ് അണുബാധയും മരണങ്ങളും കുറയുന്നത് അഭിനന്ദനാര്‍ഹമാണെന്നും എന്നാല്‍ ഇപ്പോഴും ഓരോ 44 സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കുരങ്ങുപനിയെ സംബന്ധിച്ചിടത്തോളം 'ഏറ്റവും അപകടകരമായ സമയമാണ്' ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗബാധ കുറയുമ്പോള്‍ ഒപ്പം ജാഗ്രതയും കുറയും. ഇത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കാനിടവരുത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പൊതുജനാരോഗ്യ നടപടികള്‍, പരിശോധന, ഗവേഷണം, വാക്‌സിനേഷന്‍ എന്നിവ സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ തുടരണമെന്ന് എല്ലാ രാജ്യങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൊവിഡ്19 കേസുകളും മരണങ്ങളും ആഗോളതലത്തില്‍ കുറയുകയാണ്. ഇത് അഭിനന്ദനീയമാണ്. എന്നാല്‍ ഈ പ്രവണതകള്‍ ഇതുപോലെ തുടരുമെന്ന് ഒരു ഉറപ്പുംപറയാനാവില്ല. മുന്‍ഗണനാ വിഭാഗങ്ങളുടെ വാക്‌സിനേഷന്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ജനസംഖ്യയുടെ വലിയൊരു വിഭാഗം ഇപ്പോഴും സുരക്ഷിതരല്ലെന്ന് ടെഡ്രോസ് ചൂണ്ടിക്കാണിച്ചു.

മുന്‍ഗണനാ വിഭാഗങ്ങളുടെ വാക്‌സിനേഷന്‍ മെച്ചപ്പെട്ടു. ലോകത്തെ മൂന്നിലൊന്നും ഇതുവരെ വാക്‌സിന്‍ സ്വീകരച്ചിട്ടില്ല. പിന്നാക്ക രാജ്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ടും പ്രായപൂര്‍ത്തിയായവരില്‍ നാലില്‍ മൂന്നും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല.

കൊവിഡ് കേസുകള്‍ ഉയരുകയാണ്. അതുകൊണ്ട് ആവശ്യമായ ജാഗ്രത എടുക്കേണ്ടതുണ്ട്. ഭാവിയില്‍ ഇതുപോലെ ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രമം തുടരുകയാണ്. ലോകത്തെ കൊവിഡ് കേസുകള്‍ 12 ശതമാനവും മരണം 5 ശതമാനവും കുറഞ്ഞു. കഴിഞ്ഞ ആഴ്ച 4.2 ദശലക്ഷത്തിനു താഴെ പുതിയ അണുബാധയും 13,700 മരണങ്ങളും നടന്നതായി യുഎന്‍ ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു. അതായത് 5 ശതമാനത്തിന്റെ ഇടിവ്.

തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ കൊവിഡ് മരണങ്ങള്‍ കുറഞ്ഞു, എന്നാല്‍ ആഫ്രിക്ക, അമേരിക്ക, പടിഞ്ഞാറന്‍ പസഫിക് എന്നിവിടങ്ങളില്‍ രോഗബാധ വര്‍ദ്ധിച്ചതായി ലോകാരോഗ്യസംഘടന റിപോര്‍ട്ട് ചെയ്തിരുന്നു.

'കൊവിഡ് 19 മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ഞാന്‍ പറയുന്നത് കേട്ട് നിങ്ങള്‍ക്ക് മടുത്തിരിക്കും. പക്ഷേ മഹാമാരി ഇല്ലാതവുംവരെ ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും'- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it