Big stories

കൊവിഡ് പ്രതിരോധം: രാജ്യങ്ങള്‍ നീങ്ങുന്നത് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.32 കോടി കടന്നു. മരണം 5.74 ലക്ഷം ആയി.

കൊവിഡ് പ്രതിരോധം:  രാജ്യങ്ങള്‍ നീങ്ങുന്നത് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന
X

ജനീവ: കൊവിഡിന്റെ കാര്യത്തില്‍ മോശം അവസ്ഥയില്‍നിന്ന് അതീവമോശം നിലയിലേക്കാണ് ലോകത്തിന്റെ പോക്കെന്ന് ലോകാരോഗ്യ സംഘടനാ മേധാവി റ്റെഡ്‌റോസ് അധാനോം. കൊവിഡ് പ്രതിരോധത്തില്‍ പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് നീങ്ങുന്നത്. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും പല രാജ്യങ്ങളിലും കാര്യമായ പ്രതിരോധ നടപടികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.32 കോടി കടന്നു. മരണം 5.74 ലക്ഷം ആയി. അമേരിക്കയില്‍ 24 മണിക്കൂറില്‍ 63,000 പുതിയ രോഗികള്‍ ഉണ്ടായി. ന്യുയോര്‍ക്കില്‍ മാര്‍ച്ചിന് ശേഷം കൊവിഡ് മരണങ്ങള്‍ ഇല്ലാത്ത ആദ്യ ദിവസമായിരുന്നു ഇന്നലെ. മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായത് അമേരിക്കയ്ക്ക് ആശ്വാസമായി.

ഇന്ത്യയിലും കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു.

Next Story

RELATED STORIES

Share it