Big stories

വൈറസ് അമ്പത് കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും

കൊറോണ വൈറസ് ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയേക്കാള്‍ രൂക്ഷമായിരിക്കും സാമ്പത്തിക മേഖലയിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് അമ്പത് കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും
X

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ച ലോകത്തെ അമ്പത് കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് പഠനം. ആസ്‌ത്രേലിയന്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയും(എഎന്‍യു), ലണ്ടന്‍ കിങ്‌സ് കോളജും ഇത് സംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങളാണ് ബിബിസി പുറത്ത് വിട്ടത്.

കൊറോണ വൈറസ് ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയേക്കാള്‍ രൂക്ഷമായിരിക്കും സാമ്പത്തിക മേഖലയിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 400 മുതല്‍ 600 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് കണക്കാക്കുന്നത്.

അടുത്ത ആഴ്ച്ച നടക്കുന്ന ലോക ബാങ്ക്, ഐഎംഎഫ്, ജി 20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടേയും സുപ്രധാന യോഗത്തില്‍ ഈ കണ്ടെത്തലുകള്‍ ചര്‍ച്ചയാകും.

2030 ഓടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുക എന്ന യുഎന്‍എയുടെ ലക്ഷ്യത്തേയാണ് കൊവിഡ് 19 ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it