Big stories

വീണ്ടും വാഹന പരിശോധന; പിഴത്തുകയില്‍ തീരുമാനമായില്ല

സംസ്ഥാനത്തിന് പിഴ തീരുമാനിക്കാമെന്ന് പറഞ്ഞ കേന്ദ്രം പിന്നീട് വീണ്ടും ഉത്തരവിറക്കുമെന്ന് അറിയിച്ച് മലക്കംമറിഞ്ഞു. ചില സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ചു. ചിലര്‍ നിയമം നടപ്പാക്കുന്നത് നീട്ടിവെച്ചു.

വീണ്ടും വാഹന പരിശോധന; പിഴത്തുകയില്‍ തീരുമാനമായില്ല
X

തിരുവനന്തപുരം: പിഴത്തുക സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ വാഹന പരിശോധന വീണ്ടും കര്‍ശനമാക്കുന്നു. ഓണക്കാലത്ത് നിര്‍ത്തിവെച്ച പരിശോധനയാണ് പുനരാരംഭിക്കുന്നത്. നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കാതെ ചട്ടലംഘനം കോടതിയെ അറിയിക്കാനാണ് തീരുമാനം. കേസുകള്‍ നേരിട്ട് കോടതിക്ക് കൈമാറാനും ആലോചനയുണ്ട്.

അതേസമയം, മോട്ടോര്‍ വാഹന നിയമഭേദഗതിയിലെ പിഴയെ ചൊല്ലിയുള്ള അനിശ്ചിതത്വം തീര്‍ക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ശനിയാഴ്ച നടക്കും. സംസ്ഥാനത്തിന് പിഴ തീരുമാനിക്കാമെന്ന് പറഞ്ഞ കേന്ദ്രം പിന്നീട് വീണ്ടും ഉത്തരവിറക്കുമെന്ന് അറിയിച്ച് മലക്കംമറിഞ്ഞു. ചില സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ചു. ചിലര്‍ നിയമം നടപ്പാക്കുന്നത് നീട്ടിവെച്ചു. കടുത്ത പ്രതിഷേധം മൂലമാണ് കേരളത്തില്‍ ഓണക്കാലത്ത് പരിശോധനയും പിഴ ഈടാക്കലും നിര്‍ത്തിവച്ചത്.

പരിശോധന കര്‍ശനമായി തുടരുമെങ്കിലും പിഴ ഈടാക്കാതെ ഓരോ ദിവസത്തെയും കേസുകളുടെ കണക്കെടുത്ത് ഗതാഗതസെക്രട്ടറി കോടതിയെ അറിയിക്കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it