Big stories

'ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ' മറവില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കൊന്നുതള്ളിയത് പത്തുലക്ഷത്തോളം പേരെ

രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച ഈ സൈനിക നടപടിക്കായി എട്ട് ട്രില്യണ്‍ ഡോളറിലധികം ചെലവഴിക്കപ്പെട്ടതായും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ മറവില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കൊന്നുതള്ളിയത് പത്തുലക്ഷത്തോളം പേരെ
X

വാഷിങ്ടണ്‍: അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍' ലോകവ്യാപകമായി പത്തു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായി യുഎസിലെ ബ്രൗണ്‍ സര്‍വകലാശാലയുടെ യുദ്ധ പദ്ധതി റിപോര്‍ട്ട്. രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച ഈ സൈനിക നടപടിക്കായി എട്ട് ട്രില്യണ്‍ ഡോളറിലധികം ചെലവഴിക്കപ്പെട്ടതായും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, മറ്റു സംഘര്‍ഷ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി യുഎസ് നടത്തിയ യുദ്ധങ്ങള്‍ക്കായി നികുതി ദായകരുടെ മേല്‍ ചുമത്തപ്പെട്ട ഭാരവും പരിശോധന വിധേയമാക്കിയിട്ടുണ്ട്.

'നഷ്ടപ്പെട്ട എല്ലാ ജീവിതങ്ങളെയും പ്രതിഫലിക്കേണ്ടതിനാല്‍ 9/11 മുതലുള്ള നിരവധി യുഎസ് യുദ്ധങ്ങളുടെയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ പ്രത്യാഘാതങ്ങള്‍ ശരിയായി കണക്കാക്കേണ്ടത് നിര്‍ണായകമാണ്' -പ്രോജക്റ്റിന്റെ സഹ ഡയറക്ടര്‍ നെറ്റാ ക്രോഫോര്‍ഡ് റിപോര്‍ട്ടിനൊപ്പം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

'തങ്ങളുടെ കണക്കുകള്‍ പെന്റഗണിന്റെ സംഖ്യകള്‍ക്കപ്പുറം പോകുന്നു, കാരണം 9/11ലെ തിരിച്ചടിയുടെ ചെലവ് മുഴുവന്‍ ബജറ്റിലും അലയടിച്ചു'.

സെപ്റ്റംബര്‍ 11ന് 20 ാം വാര്‍ഷികം ആഘോഷിക്കുന്ന ഭീകരതയ്‌ക്കെതിരായ യുദ്ധം കുറഞ്ഞത് 387,072 സാധാരണക്കാര്‍ ഉള്‍പ്പെടെ 8.97 ലക്ഷം മുതല്‍ 9.29 ലക്ഷം വരെ ആളുകളെ കൊന്നൊടുക്കിയെന്നാണ് റിപോര്‍ട്ടിലുള്ളത്. ഈ യുദ്ധങ്ങള്‍ മനുഷ്യ ജീവിതത്തെ സാരമായി ബാധിച്ചതിന്റെ യഥാര്‍ത്ഥ കണക്കാണിതെന്ന് ക്രോഫോര്‍ഡ് പറഞ്ഞു.

ലോക വ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനാണെന്ന് ആരോപിച്ച് യുഎസ് അഫ്ഗാനിസ്താന്‍ ആക്രമിക്കുകയും താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 9/11നു ശേഷമുള്ള സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ മരണങ്ങളുടെ എണ്ണം സംബന്ധിച്ച് നിരവധി വിവാദങ്ങളാണ് ഉണ്ടായിട്ടുള്ളത്.

2015ല്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ മാത്രം നേരിട്ടും അല്ലാതെയും ഒരു ദശലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി സാമൂഹിക ഉത്തരവാദിത്തത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളായ ഡോക്ടര്‍മാര്‍ കണക്കാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനിലെയും പാകിസ്താനിലെയും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി യുഎസ് ചെലവഴിച്ച 2.3 ട്രില്യണ്‍ ഡോളര്‍, ഇറാഖിലും സിറിയയിലും 2.1 ട്രില്യണ്‍ ഡോളര്‍, സൊമാലിയയിലും ആഫ്രിക്കയിലെ മറ്റ് പ്രദേശങ്ങളിലും 355 ബില്യണ്‍ ഡോളര്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതിനു പുറമെ ഈ യുദ്ധങ്ങളാല്‍ 3.7 കോടി പേര്‍ വഴിയാധാരമാക്കപ്പെട്ടതായി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ കണക്കാക്കിയിരുന്നു.

അഫ്ഗാനിസ്താനിലും ഇറാഖിലും കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സ്വന്തം സൈനികരെക്കുറിച്ച് യുഎസിന്റെ കൈവശം കണക്കുകള്‍ ഉണ്ടെങ്കിലും ശത്രു പോരാളികള്‍ക്കും സാധാരണക്കാര്‍ക്കും ഇടയില്‍ മരണവും പരിക്കും സംബന്ധിച്ച വിവരങ്ങളൊന്നും യുഎസ് സൂക്ഷിച്ചിട്ടില്ല.

Next Story

RELATED STORIES

Share it