Big stories

യുപി പോലിസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നു

13 നും 17 നും ഇടയില്‍ പ്രായമുള്ള മുസ്‌ലിംകളായ അഞ്ച് കുട്ടികളെ ഡിസംബര്‍ 20 നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പോലിസ് ബസ്സില്‍ വച്ച് ക്രൂര മര്‍ദ്ദനത്തിനിരയായെന്ന് കുട്ടികള്‍ പറയുന്നു. പോലിസ് സ്‌റ്റേഷനില്‍ വെച്ചും ഇവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു.

യുപി പോലിസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നു
X

ബിജ്‌നോര്‍: ഉത്തര്‍പ്രദേശ് പോലിസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നു. ബിജ്‌നോര്‍ ജില്ലയിലെ നാഗിന പട്ടണത്തില്‍ നിന്നുള്ള അഞ്ച് കുട്ടികളെയാണ് 48 മണിക്കൂറിലധികം കസ്റ്റഡിയില്‍ വയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി് ഹഫ്‌പോസ്റ്റ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

13 നും 17 നും ഇടയില്‍ പ്രായമുള്ള മുസ്‌ലിംകളായ അഞ്ച് ആണ്‍ കുട്ടികളെ ഡിസംബര്‍ 20 നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്ന് ഉച്ചകഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം യുവാക്കള്‍ പട്ടണത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പോലിസ് മാര്‍ച്ച് തടഞ്ഞ് പ്രകടനക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് 21 കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ പോലിസ് അറസ്റ്റ് ചെയ്തത് തന്റെ ചെറിയ സഹോദരനെ കണ്ടെത്താനായി വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണെന്ന് പോലിസ് പീഢനത്തിനിരയായ കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞ പതിമൂന്നുകാരന്‍ പറഞ്ഞു. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 15 വയസുള്ള മറ്റൊരു ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. രണ്ട് പേര്‍ ഒരു ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന 16 വയസുകാരനും 17 വയസുകാരനുമാണ്. പോലിസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തില്‍ കുടുങ്ങി ഒഴിഞ്ഞ കടയില്‍ അഭയം തേടിയ ഇവര്‍ പോലിസ് കട റെയ്ഡ് ചെയ്തപ്പോള്‍ പിടിക്കപ്പെട്ടതാണ്.

കുട്ടികളെ പോലിസ് ലോക്കപ്പില്‍ പാര്‍പ്പിക്കാനോ ജയിലില്‍ അടയ്ക്കാനോ കഴിയില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പറയുന്നുണ്ടെങ്കിലും, ബിജ്‌നോര്‍ പോലിസ് അഞ്ചുപേരെയും പ്രക്ഷോഭകര്‍ക്കൊപ്പം തടങ്കലില്‍ പാര്‍പ്പിച്ചു. പോലിസ് ബസ്സില്‍ വച്ച് ക്രൂര മര്‍ദ്ദനത്തിനിരയായെന്ന് കുട്ടികള്‍ പറയുന്നു. പോലിസ് സ്‌റ്റേഷനില്‍ വെച്ചും ഇവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. പോലിസ് സറ്റേഷനിലെ കാവല്‍ക്കാരുടെ ഷിഫ്റ്റുകള്‍ മാറുമ്പോഴെല്ലാം മര്‍ദ്ദനത്തിനിരയായി. പോലിസ് ഭീകരതയുടെ ഏറെ ഞെട്ടിക്കുന്ന റിപോര്‍ട്ടുകളാണ് ഓരോ ദിവസവും ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it