പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് മുസ്‌ലിം കര്‍ഷകനെ വെടിവച്ച് കൊന്ന സംഭവം: യുപിയില്‍ 12 പോലിസുകാര്‍ക്കെതിരേ കേസ്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് മുസ്‌ലിം കര്‍ഷകനെ വെടിവച്ച് കൊന്ന സംഭവത്തില്‍ 12 പോലിസുകാര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ദയൂബന്ദില്‍ 2021 സപ്തംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 42 കാരനായ സീഷാന്‍ ഹൈദറാണ് പോലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പശുക്കടത്തുകാരും പോലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹൈദര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നായിരുന്നു പോലിസിന്റെ വാദം.
എന്നാല്‍, പശുവിനെ കശാപ്പ് ചെയ്‌തെന്ന കേസില്‍ പോലിസ് വ്യാജമായി കുടുക്കിയതാണെണ് ഹൈദറിന്റെ കുടുംബം ആരോപിച്ചു. പോലിസ് നടപടിക്കെതിരേ ഹൈദറിന്റെ ഭാര്യ അഫ്രോസ് 2021 നവംബറില്‍ സഹരന്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. താനും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നപ്പോഴാണ് പോലിസ് എന്തോ അന്വേഷിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയതെന്ന് അഫ്രോസ് കോടതിയില്‍ മൊഴി നല്‍കി.
ഹൈദറിന് കാലില്‍ വെടിയേറ്റതായി പിന്നീട് കുടുംബത്തെ അറിയിച്ചതായി അഫ്രാസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും ഭാര്യ പറയുന്നു. ഗോഹത്യയെക്കുറിച്ച് തങ്ങള്‍ക്ക് സൂചന ലഭിച്ചതായും റെയ്ഡ് നടത്തിയപ്പോള്‍ ഹൈദറിനേയും മറ്റ് ചിലരെയും രാജ്യ നിര്‍മിത പിസ്റ്റളുകളുമായി കണ്ടെത്തിയെന്നുമായിരുന്നു പോലിസിന്റെ അവകാശവാദം.
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT