Big stories

ഉന്നാവോ അപകടം: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി; പെണ്‍കുട്ടിയുടെ കത്ത് സിബിഐയ്ക്ക് കൈമാറും

ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ ഇരയുടെ ബന്ധുക്കള്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പെണ്‍കുട്ടിയുടെ കത്ത് സിബിഐയ്ക്ക് കൈമാറും.

ഉന്നാവോ അപകടം: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി; പെണ്‍കുട്ടിയുടെ കത്ത് സിബിഐയ്ക്ക് കൈമാറും
X

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സബിഐക്ക് സുപ്രിംകോടതിയുടെ നിര്‍ദേശം. ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ ഇരയുടെ ബന്ധുക്കള്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പെണ്‍കുട്ടിയുടെ കത്ത് സിബിഐയ്ക്ക് കൈമാറും. സിബിഐയുടെ സീനിയര്‍ ഉദ്യോഗസ്ഥനോട് ഇന്ന് ഉച്ചയ്ക്ക് സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. കേസിന്റെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

അന്വേഷണത്തിന്റെ പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ ധരിപ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടരുത്. കേസിന് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പ്രത്യേക സിറ്റിങ് സിബിഐക്ക് ആവശ്യപ്പെടാം. ഉന്നാവോ ബലാല്‍സംഗക്കേസിന്റെയും റോഡ് അപകടമുണ്ടായ കേസിന്റെയും സിറ്റിങ്ങാണ് പ്രത്യേക ചേംബറില്‍ നടത്താമെന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞത്. ഉന്നാവോ കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ഉന്നാവോ കേസിലെ സിബിഐ അന്വേഷണം പൂര്‍ണമായും സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുകയെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത്.

കേസിന്റെ വിചാരണ ലഖ്‌നോവിലെ സിബിഐ കോടതിയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പെണ്‍കുട്ടിയുടെ അമ്മ ഇതുസംബന്ധിച്ച ഹരജി നല്‍കിയിരുന്നത്. ഇതുകൂടി കണക്കിലെടുത്താണ് സുപ്രിംകോടതിയുടെ തീരുമാനം. കുല്‍ദീപിന്റെയും ബന്ധുക്കളുടെയും ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് പെണ്‍കുട്ടിയുടെ കുടുംബം കത്തയച്ചിരുന്നത്. ഇരയുടെ അമ്മ, സഹോദരി, അമ്മായി എന്നിവരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. ബലാല്‍സംഗ കേസ് ഒത്ത് തീര്‍പ്പാക്കിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കള്‍ കത്തില്‍ വ്യക്തമാക്കിയിരുന്നത്.

Next Story

RELATED STORIES

Share it