Big stories

കൊവിഡ് 19: റമദാന്‍ മാസത്തിലും ഉംറയ്ക്കു വിലക്ക്

അതിനിടെ, സൗദി അറേബ്യയില്‍ പുതുതായി 355 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 3,284 ആയി.

കൊവിഡ് 19: റമദാന്‍ മാസത്തിലും ഉംറയ്ക്കു വിലക്ക്
X

റിയാദ്: കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള കരുതല്‍ നടപടികളുടെ ഭാഗമായി സൗദി അറേബ്യ വിശുദ്ധ റമദാന്‍ മാസത്തിലെ ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവയ്ക്കുമെന്ന് റിപോര്‍ട്ട്. ഇരുഹറമുകളില്‍നിന്നുമുള്ള വാര്‍ത്തകള്‍ അറിയിക്കുന്ന ഹറമൈന്‍ ഷരീഫെയ്ന്‍ എന്ന അക്കൗണ്ടിലൂടെയാണ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തത്. ഹജ്ജ്, ഉംറ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് നോമ്പുകാലത്ത് ഉംറയ്ക്കു വിലക്കേര്‍പ്പെടുത്തിയതെന്നു റേഡിയോ ഇസ് ലാം റിപോര്‍ട്ട് ചെയ്തു.

അതിനിടെ, സൗദി അറേബ്യയില്‍ പുതുതായി 355 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 3,287 ആയി. 2,577 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇന്നുമാത്രം 35 പേരാണ് രോഗമുക്തരായത്. ഇതുവരെ 666 രോഗികള്‍ സുഖം പ്രാപിച്ചു. ഇന്നു മാത്രം മൂന്നുപേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മക്ക, മദീന എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ കര്‍ഫ്യൂ നടപ്പാക്കുകയും ഫെബ്രുവരിയില്‍ ഉംറയെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് റദ്ദാക്കുമോയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വ്യക്തത ഉണ്ടാകുന്നതുവരെ 2020 ലെ ഹജ്ജ് കരാറുകള്‍ ഒപ്പിടുന്നതിനു കാത്തിരിക്കണമെന്ന് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്‌ലിംകളോടും സൗദി അറേബ്യയുടെ ഹജ്ജ് കാര്യ മന്ത്രി അറിയിച്ചിരുന്നു. തീര്‍ഥാടകരെ സേവിക്കാന്‍ സൗദി അറേബ്യ പൂര്‍ണ സജ്ജമാണെങ്കിലും കൊറോണ വൈറസിനെക്കുറിച്ച് ആശങ്കയുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it