Big stories

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍

സ്വപ്നയേയും, സന്ദീപിനേയും, സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഐഎ നടപടി തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വര്‍ണം വാങ്ങാന്‍ റമീസിന് പണം നല്‍കിയ വ്യക്തികളാണ് പിടിയിലായതെന്നാണ് സൂചന. സ്വപ്നയേയും, സന്ദീപിനേയും, സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഐഎ നടപടി തുടങ്ങിയിട്ടുണ്ട്.

അതിനിടെ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് എരിഞ്ഞിക്കല്‍ സ്വദേശിയായ സമജുവിന് നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെ കസ്റ്റംസ് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം സമജുവിനെ കോടതിയില്‍ ഹാജരാക്കും.

ഇയാള്‍ക്ക് സ്വപ്നയുടെ സ്വര്‍ണക്കടത്തു ശൃംഖലയില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് കസ്റ്റംസ് ഭാഷ്യം. ഹൈദരാബാദിലേക്കുള്ള സ്വര്‍ണക്കടത്തില്‍ ഇയാള്‍ പങ്കാളിയാണെന്ന് ഇന്റലിജന്‍സ് സൂചന നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, സരിത്തിനെ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍ഐഎ അപേക്ഷ സമര്‍പ്പിക്കും. സരിത്തിന്റെ ജാമ്യാപേക്ഷയും, റമീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Next Story

RELATED STORIES

Share it