സര്‍ക്കാര്‍ കോളജുകളില്‍ എസ്എഫ് ഐയുടെ ഏകാധിപത്യം: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍

മറ്റു വിദ്യാര്‍ഥി സംഘടനകളെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വ്യക്തമാകുന്നത്.എസ് എഫ് ഐ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിശ്വ രൂപമാണ് ഇപ്പോള്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും കാംപസുകളില്‍ ഒരു പോലെ പ്രവര്‍ത്തനം സ്വാതന്ത്ര്യം ഉണ്ടാകണം. എങ്കില്‍ മാത്രമെ ഇത്തരത്തിലുള്ള ദുഷ് പ്രവണത അവസാനിക്കുകയുള്ളു.വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടേണ്ട സമയം കഴിഞ്ഞു.

സര്‍ക്കാര്‍ കോളജുകളില്‍ എസ്എഫ് ഐയുടെ ഏകാധിപത്യം:  സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍

കൊച്ചി: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ കോളജുകളിലും എസ് എഫ് ഐ ഏകാധിപത്യ സ്വഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍.തേജസ് ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മറ്റു വിദ്യാര്‍ഥി സംഘടനകളെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വ്യക്തമാക്കപെടുന്നത്.എസ് എഫ് ഐ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിശ്വ രൂപമാണ് ഇപ്പോള്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളെ മാനസികമായി പീഡിപ്പിച്ച് സമരത്തിനും മറ്റു ഉപയോഗിക്കുക. പങ്കെടുത്തില്ലെങ്കില്‍ ഭീഷണിപെടുത്തുക,ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ യൂനിവേഴ്‌സിറ്റി കോളജില്‍ നടന്നതായിട്ടുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന എല്‍ഡിഎഫിന്റെയും എസ്എഫ് ഐ ദേശീയ,സംസ്ഥാന നേതാക്കളുടെയും നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസറ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു.

എല്ലാ മേഖലയിലും അതായത് അഡ്മിഷന്‍ മുതല്‍ പരീക്ഷവരെയുള്ള കാര്യങ്ങളിലൊക്കെ ഇടപെടലുണ്ട്.അധ്യാപകര്‍ ഇവരെ പേടിച്ചാണ് നില്‍ക്കുന്നത്. സംസ്ഥാനത്തെ പല കോളജുകളിലും ഇതൊക്കെയാണ് നടക്കുന്നത്. ഇടതുപക്ഷ അധ്യാപക സംഘടനകളില്‍പെട്ട പ്രിന്‍സിപ്പല്‍മാരും അധ്യാപകരുമൊക്കെ ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വ്യക്തമാക്കി.മറ്റാരെയും ഇവര്‍ അനങ്ങാന്‍ സമ്മതിക്കാറില്ല. ഇവരുടെ പീഡനം സഹിക്കവയ്യാതെ ഒട്ടേറെ കുട്ടികള്‍ കലാലയം വിട്ടു പോയിട്ടുണ്ട്.വ്യത്യസ്തമായി ചിന്തിക്കുന്ന ചില അധ്യാപകര്‍ക്കും പോകേണ്ടി വന്നിട്ടുണ്ടെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വ്യക്തമാക്കി.എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും കാംപസുകളില്‍ ഒരു പോലെ പ്രവര്‍ത്തനം സ്വാതന്ത്ര്യം ഉണ്ടാകണം. എങ്കില്‍ മാത്രമെ ഇത്തരത്തിലുള്ള ദുഷ് പ്രവണത അവസാനിക്കുകയുള്ളു.വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടേണ്ട സമയം കഴിഞ്ഞു. ഇക്കാര്യത്തില്‍ മുന്‍പ് സംസ്ഥാനം ഭരിച്ചിട്ടുള്ള യുഡിഎഫ് സര്‍ക്കാരിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. അവരുടെ ഭരണകാലയളവിലും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ ഉണ്ടായിട്ടില്ല.നിലവില്‍ നിയമങ്ങള്‍ ഉണ്ട്. ഇതിനായി പുതിയ നിയമങ്ങള്‍ നിര്‍മിക്കേണ്ട കാര്യമില്ല. ഉള്ള നിയമങ്ങള്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കുന്നതില്‍ സര്‍ക്കാരും സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരും അധ്യാപകരും വീഴ്ച വരുത്തുന്നതാണ് പ്രശ്‌നം. ഇവര്‍ നിയമങ്ങള്‍ വേണ്ട വിധം പ്രാവര്‍ത്തികമാക്കിയാല്‍ ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാന്‍ കഴിയും.എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വ്യക്തമാക്കി.

കാംപസുകളില്‍ രാഷ്ട്രീയം അനിവാര്യമായ കാര്യമല്ലെന്നാണ് തന്റെ അഭിപ്രായം പക്ഷേ കാംപസുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നത് പ്രായോഗികമല്ല.വിദ്യാര്‍ഥികള്‍ രാഷ്ട്രീയം പഠിക്കട്ടെ.പക്ഷേ അക്രമരാഷ്ട്രീയം അനുവദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു.തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ പഠിച്ചുകൊണ്ടിരിക്കവെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍,സാമൂഹ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവര്‍ കോഴിക്കോട് യോഗം ചേര്‍ന്ന് കലാലയങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സമഹഗ്രമായ അന്വേഷണം നടത്തണമെന്ന് തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്നെ ചെയര്‍മാനാക്കിക്കൊണ്ട് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷനെ തിരഞ്ഞെടുത്തതെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു.തന്നെക്കൂടാതെ യുനിവേഴ്‌സിറ്റി കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍,അധ്യാപകര്‍ അടക്കമുള്ളവരാണ് മറ്റ് അംഗങ്ങള്‍.തിരുവനന്തപുരത്തും കൊച്ചിയിലും സിറ്റിംഗ് നടന്നു. അടുത്ത മാസം നാലിനെ കോഴിക്കോട് സിറ്റിംഗ് നടക്കും.വിവിധ വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍,അധ്യാപകര്‍,മുന്‍ അധ്യാപകര്‍, വി എം സുധീരന്‍,പി ടി തോമസ് എംഎല്‍എ ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ കമ്മീഷനു മുമ്പാകെയെത്തി തെളിവുകള്‍ നല്‍കിയെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top